| Friday, 7th April 2023, 9:10 pm

കാട്ടില്‍വെച്ച് പുഷ്പയെ കണ്ട പുലി: തലൈവരെ നീങ്കളാ; പുഷ്പയുടെ പ്രൊമോ വീഡിയോക്കെതിരെ ട്രോള്‍ മഴ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുഷ്പ രണ്ടാം ഭാഗത്തിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. വീഡിയോക്കെതിരെ വലിയ രീതിയിലുള്ള ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. പുഷ്പയെ കാണുമ്പോള്‍ രണ്ടടി പിന്നോട്ട് വെക്കുന്ന പുലിയാണ് പ്രൊമോയുടെ പ്രധാന പ്രത്യേകത. അതാണ് ഇപ്പോള്‍ കളിയാക്കലുകള്‍ക്ക് കാരണമാകുന്നത്.

തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാര്‍ത്തയോടെയാണ് പ്രൊമോ വീഡിയോ ആരംഭിക്കുന്നത്. പിന്നീട് വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന നീരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ പുഷ്പയുടെ മുഖം പ്രത്യക്ഷപ്പെടുന്നുണ്ട്.

ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജ് രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ധാന ധര്‍മിഷ്ടനായി മാറുന്നതായിട്ടാണ് പ്രൊമോ വീഡിയോ കാമുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നുക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രണ്ടാം ഭാഗത്തില്‍ ജനപ്രിയനായി മാറുന്ന പുഷ്പ റോക്കി ഭായ് ആണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

‘കാട്ടിലെ മൃഗങ്ങള്‍ രണ്ടടി പിന്നോട്ട് വെച്ചാല്‍ പുലി വരുന്നുണ്ടെന്നാണ അര്‍ത്ഥം, പുലി രണ്ടടി പുറകോട്ട് വെച്ചാല്‍ പുഷ്പ വരുന്നുണ്ടെന്നര്‍ത്ഥം പുലി: നീ എനിക്ക് പുല്ല് വിലയാണല്ലേടെ തരുന്നത്(സംവിധായകനോട്).’ ‘യ്യോ ഡാഡി ഗിരിജയുടെ പ്രേതം, പുഷ്പയാടാ, താഴത്തില്ലെടാ, പുലി: ഇതെന്ത് മ$#&ര്’ തുടങ്ങി വ്യത്യസ്തവും രസകരവുമായ ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

‘പുഷ്പ ജീവിച്ചിരിപ്പുണ്ടെടാ…കയ്യടിക്കടാ…. ആഹ്‌ളാദിപ്പിന്‍, അര്‍മാദിപ്പിന്‍. പടം കോമഡിയിലോട്ട് ട്രാക്ക് മാറ്റിയിട്ടുണ്ട്. ഇനി പേടിക്കണ്ട ഫാമിലി എറ്റെടുക്കും’ ‘പുലിയും സിംഹവും പോലെയുള്ള കാട്ട് മൃഗങ്ങള്‍ കൂടി ഉള്ളാരുന്നു കോമഡി റോള്‍ ചെയ്യാന്‍ ബാക്കി… ഏതായാലും പുലിക്ക് ആ കാര്യത്തില്‍ ആശ്വസിക്കാം’ ‘ലേ ഷാജി കൈലാസ് : എന്റെ പൊന്ന് മക്കളെ ഞാന്‍ അല്ല പുഷ്പ്പയുടെ കണ്ണില്‍ ബള്‍ബ് വെച്ചത്’ തുടങ്ങിയ കമന്റുകളും വരുന്നുണ്ട്.

content highlight: social media trolls against pushpa part 2 movie

We use cookies to give you the best possible experience. Learn more