'ചാമ്പക്ക', 'നീ പോ മോനെ ദിണെശാ', 'കൊച്ചി പളയ കൊച്ചിയല്ല'; അന്യ ഭാഷ നടന്മാരുടെ മലയാളം ഡയലോഗുകളെ ട്രോളി സോഷ്യല്‍ മീഡിയ
പാന്‍ ഇന്ത്യന്‍ സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി അന്യ ഭാഷ നടന്മാര്‍ കേരളത്തില്‍ എത്തുമ്പോള്‍ അവര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഹിറ്റ് ഡയലോഗുകളും ഒപ്പം കേരളത്തിലെ നടന്മാരെ പറ്റി പുകഴ്ത്തി പറയുന്നതും സ്ഥിരം കാഴ്ചയാണ്.
ഇത്തരത്തില്‍ ഡയലോഗുകള്‍ പറയുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഒടുവില്‍ ലൈഗറിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ട കേരളത്തില്‍ എത്തിയപ്പോഴും ഇത്തരത്തില്‍ ഡയലോഗുകള്‍ പറയുന്ന വീഡിയോ വൈറലായിരുന്നു.
കുറെ കാലങ്ങളായി നടക്കുന്ന ഈ ആചാരത്തെ ട്രോളുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. പ്രഹസനമെന്ന രീതിയിലാണ് നടന്മാരുടെ ഈ കാട്ടിക്കൂട്ടലുകളെ സോഷ്യല്‍ മീഡിയ കാണുന്നത്.
കേരളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമുള്ള ആരാധകരും, ഇത്തരത്തില്‍ ഡയലോഗ് പറഞ്ഞാല്‍ കയ്യടി കിട്ടുമെന്നത് അറിയുന്നത് കൊണ്ടുമാണ് താരങ്ങള്‍ ഭാഷ അറിയാതെ അവതാരകന്‍ പറയുന്ന കേട്ട് ഡയലോഗ് പറഞ്ഞ് ഒപ്പിക്കുന്നത്.
നേരത്തെ കെ.ജി.എഫ് രണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി യശ് കേരളത്തില്‍ എത്തിയപ്പോള്‍ ഭീഷ്മ പര്‍വത്തിലെ മമ്മൂട്ടിയുടെ ‘ചാമ്പിക്കോ’ ഡയലോഗ് പറയാന്‍ ശ്രമിച്ച വീഡിയോ വൈറലായിരുന്നു.
എന്തായാലും സംഭവമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായും പോസ്റ്റുകളായും
ചൂടേറിയ സംസാര വിഷയമാണ്.
മലയാള നടന്മാരെ പുകഴ്ത്തി പറയുന്നതും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. അന്യന്‍ കാണണം, ലാലേട്ടനെ കണ്ടോ തുടങ്ങിയ ട്രെന്‍ഡുകള്‍കള്‍ ശേഷം ഈ അന്യ ഭാഷ നടന്‍ ട്രോളിങ് ട്രെന്‍ഡും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
Content Highlight: social media trolling non malayalam actors for imitating malayalam movie hit Dialogues