| Monday, 13th June 2022, 8:36 pm

എന്താണ് ഈ ബാസ്‌ക്കറ്റ് കില്ലിങ്, അതൊന്നും അറിയില്ല വെറുതെ ഒരു പേരിട്ടു അത്ര തന്നെ: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗം സി.ബി.ഐ 5 ദ ബ്രെയിന്‍ മേയ് ഒന്നിനായിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ 12 നാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടങ്ങിയത്.

സ്ട്രീമിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലിയ രീതിയിലുള്ള ട്രോളുകളാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഏറ്റുവാങ്ങുന്നത്. ചിത്രം ഇറങ്ങുന്നതിന് നാളുകള്‍ക്ക് മുന്‍പ് തന്നെ ‘ബാസ്‌ക്കറ്റ് കില്ലിങ്’ ആവും ചിത്രത്തിന്റെ പ്രമേയം, വൈററ്റിയാകും എന്നൊക്കെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ ചിത്രം തിയേറ്ററ്റില്‍ റിലീസായ ശേഷമോ, ഒ.ടി.ടി യില്‍ വന്ന ശേഷമോ ചിത്രം കണ്ട ആര്‍ക്കും തന്നെ എന്താണ് ബാസ്‌ക്കറ്റ് കില്ലിങ് എന്ന് മനസിലായിട്ടില്ല.

സാധാരണ പോലെ തന്നെ കൊലപാതകങ്ങള്‍ നടക്കുന്നു അതിനൊക്കെ ബാസ്‌ക്കറ്റ് കില്ലിങ് എന്ന പുതിയ പേര് നല്‍കി എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍ ആയി എന്നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ കണ്ടവരുടെ പ്രതികരണം. സിനിമ കഴിഞ്ഞിട്ടും ബാസ്‌ക്കറ്റ് കില്ലിങ് എന്താണെന്ന് മനസിലാക്കാത്തവരുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ആശാ ശരത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മാളവിക മേനോന്‍, അന്‍സിബ ഹസന്‍, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

Content Highlight : Social media trolling cbi5 movie for the theme basket killing

Latest Stories

We use cookies to give you the best possible experience. Learn more