കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് വിചിത്ര ന്യായവാദവുമായി എത്തിയ ശോഭാ സുരോന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ. ഹിന്ദി പഠിച്ച് വേണം ചര്‍ച്ചയ്‌ക്കെത്താന്‍ എന്ന ശോഭയുടെ പ്രസ്താവനയാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്.
മനോരമ ന്യൂസില്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലെ ശോഭാ സുരേന്ദ്രന്റെ വാദങ്ങളാണ് ട്രോളുകള്‍ക്ക് ഇരയാകുന്നത്.”വീര രക്തസാക്ഷി ഭഗത് സിംഗിനെ, വാദം നടക്കുന്ന കാലയളവില്‍ കോണ്‍ഗ്രസ്സ് കുടുംബത്തില്‍ നിന്നും ഏതെങ്കിലും ഒരു വ്യക്തി ജയിലില്‍ സന്ദര്‍ശ്ശിച്ചിരുന്നില്ല എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.
എന്നാല്‍ ഭഗത് സിങിനെ ആരും സന്ദര്‍ശിച്ചില്ലെന്നല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രകതസാക്ഷിയായ ഭഗത് സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നുമായിരുന്നു ശോഭാസുരേന്ദ്രന്റെ വിശദീകരണം. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത് മുഴുവന്‍ ആളുകള്‍ക്കും ചിരിയടക്കാനായില്ല.
Also Read ശഹീദായ ശേഷം ഭഗത് സിംഗിനെ ആരും സന്ദര്‍ശിച്ചില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന ന്യായവാദവുമായി ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍; അവതാരകയോട് ഹിന്ദി പഠിക്കാനും ഉപദേശം; ഹിന്ദിയല്ല ചരിത്രമാണെന്ന് ഷാനിപ്രഭാകര്‍, വീഡിയോ
താന്‍ ഈ ചോദ്യത്തിന് മുകളില്‍ ഉള്ള ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണെന്നും ദയവായി ശോഭാ സുരേന്ദ്രന്റെ ശ്രദ്ധയില്‍ പ്രസംഗം പെട്ടിട്ടില്ലെങ്കില്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവനായി ചര്‍ച്ചയില്‍ കാണിക്കാന്‍ കഴിയില്ലെന്നും അവതാരക പറഞ്ഞെങ്കിലും ശോഭാ സുരേന്ദ്രന്‍ തന്റെ വാദം തുടരുകയായിരുന്നു.
ഇതിനിടെ ഇത് ചെറിയ കളിയല്ല ഷാനി. ഇതിന് ഷാനി മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് അവതാരകയോട് ഹിന്ദി പഠിക്കാനും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു.
നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത് ശോഭയുടെ ഹിന്ദി തര്‍ജ്ജമകളും ഹിന്ദി പഠന ക്ലാസുകളും ഇപ്പോള്‍ വൈറലാവുകയാണ്. മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് പറഞ്ഞാല്‍ മോഹന്‍ലാല്‍ കരം അടിച്ചിട്ടില്ല എന്നാണര്‍ത്ഥം, “ബാറുന്ന ബാഴിക്ക് കുടിച്ച്” എന്നു പറഞ്ഞാല്‍ പോയിട്ട് തിരക്കുണ്ടെന്നാ ഹിന്ദിയില്‍… അല്ലാതെ.. ഷാനിക്ക് ഹിന്ദി അറിയില്ലെങ്കില്‍ പോയി പഠിച്ചിട്ട് വാ തുടങ്ങി നിരവധി ട്രോളുകളാണ് വരുന്നത്.
ട്രോളന്‍മാര്‍ കാണാതെ ശോഭയെ പായയില്‍ ഒളിപ്പിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കുന്ന കുമ്മനം രാജശേഖരനും, കെ.സുരേന്ദ്രനുമെല്ലാം ട്രോളായി വരുന്നുണ്ട്. ശോഭയെ ത്രിപുരയിലേക്ക് വിളിക്കുന്ന ബിപ്ലവ് കുമാറിന്റെ ട്രോളും ചിരിയുണര്‍ത്തുന്നതാണ്.
ചില ട്രോളുകള്‍ കാണാം
ട്രോളുകള്‍ കടപ്പാട്: എെ.സി.യു, ട്രോള്‍ റിപ്പബ്ലിക്ക്, ട്രോള്‍ സംഘ്