| Wednesday, 24th February 2021, 2:41 pm

രാഹുല്‍ ചാണകക്കുഴിയിലേക്ക് എടുത്തുചാടി, പിണറായിക്ക് ആകുമോ ഇതൊക്കെ? രാജ്‌മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: ‘മത്സ്യത്തൊഴിലാളിക്കൊപ്പം കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ പോലെ പിണറായിക്ക് ചാടാനാവുമോ’ എന്ന പ്രസ്താവനയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ മീഡിയ.

നിരവധി കമന്റുകളാണ് രാജ്‌മോഹന്റെ പ്രസ്താവനയെ കളിയാക്കി വരുന്നത്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഒരു പോലെ ട്രോളുന്നുണ്ട് സോഷ്യല്‍ മീഡിയ.

‘പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് മൊത്തം ബി.ജെ.പിയില്‍ ചാടി വേറെ ഏത് പാര്‍ടിക്കാവും ഇങ്ങനെ ചാടാന്‍,’ എന്നാണ് ഒരാളുടെ പ്രതികരണം.

‘അല്പം നാളുകള്‍ക്കുശേഷം …..രാഹുല്‍ ചാണകക്കുഴിയിലേക്ക് എടുത്തുചാടി. പിണറായിക്ക് ആകുമോ ഇതൊക്കെ’, എന്നാണ് മറ്റൊരു ട്രോള്‍.

ബി.ജെ.പി താനെ കോണ്‍ഗ്രസ് ആവുന്നത് പോലെ ആര്‍ക്ക് ആകാന്‍ പറ്റുമെന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം രാഹുലിനെ ട്രോളിയതാകും എന്നാണ് മറ്റൊരു പ്രതികരണം.

‘മുങ്ങാന്‍ പോകുന്ന കപ്പലില്‍നിന്നും രക്ഷപെടുന്നതാണ് മിഷ്ടര്‍. അയാള്‍ക്ക് അറിയാം ആഴ കടലിലാണെങ്കിലും, ആകാശത്താണെങ്കിലും പിണറായി രക്ഷികുമെന്ന്’ എന്നാണ് ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ മറുപടി നല്‍കവെയാണ് ഉണ്ണിത്താന്‍ രാഹുല്‍ കടലില്‍ ചാടിയ സംഭവത്തെക്കുറിച്ച് വിശദമാക്കിയത്.

‘രാഹുല്‍ ആ മത്സ്യത്തൊഴിലാളിക്കൊപ്പം ആഴക്കടലിലേക്ക് എടുത്തു ചാടി. എല്ലാവരും ഞെട്ടിത്തരിച്ച് പോയി. പിണറായി വിജയനെക്കൊണ്ടാവുമോ ഇത്?,’ രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധി പരാജയപ്പെട്ട നേതാവാണെന്ന എ. വിജയരാഘവന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.

‘രാഹുല്‍ മത്സ്യത്തൊഴിലാളികളോടൊപ്പം ചെല്ലുമ്പോള്‍ അവരിലൊരാളായി മാറുന്നു, ചെറുപ്പക്കാരോടൊപ്പം ചെല്ലുമ്പോള്‍ അവരിലൊരാളായി മാറുന്നു, കശുവണ്ടി തൊഴിലാളികളുടെ അടുത്തെത്തുമ്പോള്‍ അവരിലൊരാളായി മാറുന്നു, കൃഷിക്കാരോടൊപ്പം ചെല്ലുമ്പോള്‍ അവരോടൊപ്പം ട്രാക്ടര്‍ ഓടിച്ച് അവര് ചെയ്യുന്ന പണി അദ്ദേഹം അനുകരിക്കുന്നു,’ എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Social media troll over Rajmohan Unnithan comment by Rahul Gandhi

We use cookies to give you the best possible experience. Learn more