ചെങ്ങന്നൂര്‍: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ ചെങ്ങന്നൂര്‍ സന്ദര്‍ശനം ആഘോഷമാക്കി ട്രോളന്‍മാര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മേയ് 24ന് കേരളത്തില്‍ ബിപ്ലവ് കുമാര്‍ എത്തുമെന്നാണ് വിവരം. വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ട്രോളുകളുമായി ട്രോളന്മാര്‍ എത്തിയിട്ടുണ്ട്.
ബിപ്ലബ് കുമാര്‍ കേരളം സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്റെ വരവ് എന്നാണ് ബി.ജെ.പി പറയുന്നത്.
അതേസമയം, ട്രോളുകള്‍ക്കൊണ്ട് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സോഷ്യല്‍ മീഡിയ.കോമഡി ഉത്സവം അന്ന് നിര്‍ത്തിവെക്കേണ്ടി വരുമല്ലോ എന്ന് ട്രോളന്‍മാര്‍ പറയുന്നു.
ബിപ്ലവ് ദേവിന്റെ ഹിന്ദി പ്രസംഗം മൊഴിമാറ്റം നടത്തുന്നത് ശോഭാ സുരേന്ദ്രന്‍ ആയിരിക്കുമെന്നുള്ള ട്രോളുകളും വരുന്നുണ്ട്. ബി.ജെ.പിയുടെ ഓഫീസിലേക്ക് ബിപ്ലവിന്റെ പ്രസംഗത്തിന്റെ തല്‍സമയ സംപ്രേക്ഷണാവകാശം ചോദിക്കുന്ന ഫ്‌ളവേഴ്‌സ് ചാനലുകാരെയും ട്രോളുകളില്‍ കാണാം.
ഭരണത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുണ്ട് ബിപ്ലബ് ദേബ്. മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട് ബിപ്ലവ് ദേബ് അപഹാസ്യനായിരുന്നു.
വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചാണ് ത്രിപുര മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുവര്‍ഷം 104 സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
ട്രോളുകള്‍ കാണാം
ട്രോളുകള് കടപ്പാട്: എെ.സി.യു, ടോള്‍ സംഘ്