തിരുവനന്തപുരം: കേരളത്തെ പാകിസ്താന് എന്ന് സംബോധന ചെയ്ത ടൈംസ് നൗ ചാനലിന്റെ നടപടിയെ അഭിനന്ദിച്ച രാജ്യസഭ എം.പിയും എന്‍.ഡി.എ കേരള ഘടകം ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. തൊരപ്പന് രാജീവ് എന്ന ഹാഷ് ടാഗ് സഹിതമാണ് ട്വിറ്ററിലൂടെ മലയാളികള്‍ മറുപടി നല്‍കുന്നത്.
Who are you ?
Future Kerala CM
Pha.. #ThorappanRajeev That”s enough no decorations ok pic.twitter.com/1xPChB4Ltv
— Sudeep Basu (@SudeepBasu94) June 4, 2017
അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ടൈംസ് നൗ കേരളത്തെ പാകിസ്ഥാന് എന്ന് വിശേഷിപ്പിച്ചത്. ഇടി മുഴങ്ങുന്ന പാകിസ്ഥാനിലേക്ക് അമിത് പോകുന്നുവെന്നായിരുന്നു ചാനലിന്റെ പരാമര്‍ശം. ഇതിനെതിരെ മലയാളികള്‍ രംഗത്ത് വന്നതോടെ, ചാനല്‍ ക്ഷമാപണം നടത്തി. ടൈംസ് നൗവിനെ ടൈംസ് കൗ ആക്കിയായിരുന്നു പ്രതിഷേധം.
When we hear @rajeev_mp aka #ThorappanRajeev is the Future CM of Kerala (Self Proclaimed) pic.twitter.com/4d02wne1UW
— Sudeep Basu (@SudeepBasu94) June 4, 2017
ഇതിന് പിന്നാലെ ലക്ഷ്മി കാനത്ത് എന്ന സ്ത്രീ ചാനല്‍ പറഞ്ഞതു തന്നെയാണ് ശരിയെന്ന തരത്തില്‍ ചെയ്ത ട്വീറ്റിന് താഴെ, മൂന്നു സ്മൈലി ഇമോജികള്‍ നല്‍കിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഈ റിപ്ലൈയില് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും രാജീവ് ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
If #ThorappanRajeev becomes the MP from Kerala, he will even charge cattle slaughter on who ever cut this Papaya.. pic.twitter.com/WOIHmo4Agm
— ബട്ട് വൈ..? (@tittoantony) June 4, 2017
നേരത്തെ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അലവലാതി ഷാജി എന്ന ഹാഷ് ടാഗ് സഹിതമാണ് മലയാളികള്‍ സ്വീകരിച്ചത്. “മലയാളികളെ ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജി നീയാണോടായെന്ന് ചോദിച്ചാണ് മലയാളികളുടെ പരിഹാസം.
കേരള പാക്കിസ്ഥാനികൾക്ക് ആയി തൊരപ്പൻ രാജീവ് നടത്തുന്ന ചാനൽ #ThorappanRajeev pic.twitter.com/PCqVaPTK24
— ബ്രൂട്ടു (@DirectorJinse) June 4, 2017
വീണിടത്ത് കിടന്ന് ഉരുളണ്ട #ThorappanRajeev pic.twitter.com/pe9k170Stk
— ബ്രൂട്ടു (@DirectorJinse) June 4, 2017
നീ തീർന്നെടാ തൊരപ്പ നീ തീർന്നു..
നീ മാത്രം അല്ല നിന്റെ ഏഷ്യാനെറ്റ് ന്യൂസ് ചാനലും #ThorappanRajeev pic.twitter.com/9BNigMvDpQ— ബ്രൂട്ടു (@DirectorJinse) June 4, 2017