| Wednesday, 6th March 2019, 7:30 pm

റഫാല്‍ രേഖകള്‍ മോഷ്ടിച്ചതും നെഹ്‌റുവായിരിക്കും... അല്ലേ മോദിജീ; റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ട്രോളി സോഷ്യല്‍ മീഡിയ. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് “ദ ഹിന്ദു” പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.

വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ALSO READ: നിങ്ങള്‍ അതിനെ മോഷ്ടിക്കപ്പെട്ട രേഖകളെന്ന് വിളിച്ചോളൂ… ഞങ്ങള്‍ക്ക് ഒന്നുമില്ല; റഫാല്‍ രേഖകളുടെ ഉറവിടം പുറത്തുവിടില്ലെന്ന് “ദി ഹിന്ദു”

റഫാല്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടവയാണെന്ന് അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ വാദത്തെയാണ് സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ പരിഹസിക്കുന്നത്.

രാജ്യം തന്റെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് പറയുന്ന മോദിയ്ക്ക് കീഴില്‍ പ്രധാനപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടോ എന്നാണ് ഒരു ട്രോള്‍. എല്ലാ കാര്യത്തിലും മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെ കുറ്റം പറയുന്ന മോദി ഇക്കാര്യവും നെഹ്‌റുവിന്റെ തലയിലിടും എന്നാണ് മറ്റൊരു ട്രോള്‍.

ALSO READ: ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം; പ്രകാശ് രാജിനെ പിന്തുണയ്ക്കാന്‍ സി.പി.ഐ.എം

മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോയ കള്ളനായിരിക്കും റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ കൊണ്ടുപോയതെന്നുള്ള ട്രോളിനും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

രസകരമായ ചില ട്രോളുകള്‍ കാണാം:

കടപ്പാട്: ഐ.സി.യു, ട്രോള്‍ റിപ്പബ്ലിക്

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more