ആ താജ്മഹലൊക്കെ പൊളിച്ചു നല്ല രണ്ട് കക്കൂസ് പണിയണം; മോദിയുടെ കക്കൂസ് പരാമര്‍ശത്തിന് ട്രോള്‍ മഴ
Social Media Trolls
ആ താജ്മഹലൊക്കെ പൊളിച്ചു നല്ല രണ്ട് കക്കൂസ് പണിയണം; മോദിയുടെ കക്കൂസ് പരാമര്‍ശത്തിന് ട്രോള്‍ മഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th February 2019, 9:57 am

കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ കൂട്ടമായി വരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ. മനോഹരമായ പെയിന്റിങ്ങുകളുള്ള കക്കൂസുകള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലുണ്ടാകുമെന്നും അവ കാണാന്‍ വിദേശികള്‍ കൂട്ടമായി വരുമെന്നുള്ള പ്രസ്താവനയെയാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്.

നാലര കൊല്ലം കൊണ്ട് പത്തര കോടി കക്കൂസ് പണിത വേറെ ഏത് സര്‍ക്കാര്‍ ഉണ്ട് ലോക ചരിത്രത്തില്‍ എന്ന കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മോദിയുടെ കക്കൂസ് പരാമര്‍ശം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ ശൗച്യാലയത്തെ കുറിച്ച് നേരത്തെയും ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത്തരത്തിലൊരു പരാമര്‍ശം ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നു തന്നെയുണ്ടാകുന്നത്. യൂറോപ്പില്‍ ചുവരുകളില്‍ ധാരാളം പെയിന്റിങ്ങുകളുള്ള മനോഹരമായ ഒരു സ്ഥലമുണ്ടെന്നും അവിടം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്താറുണ്ടെന്നും സമാനമായ മാറ്റം ഇന്ത്യന്‍ ഗ്രാമങ്ങളിലും ഉണ്ടാകുമെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു ഉദ്ഘാടനപരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഇക്കാര്യം പറഞ്ഞത്.



ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായാണ് മോദി ഹരിയാനയിലെത്തിയത്. സ്വച്ഛ് ഭാരത് മുദ്രയുള്ള വെളുത്ത കോട്ട് ധരിച്ചായിരുന്നു മോദിയുടെ പ്രസംഗം.

മോദിയുടെ പ്രസംഗത്തിനെതിരെ നിരവധി പേരാണ് പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്. റഫാല്‍ അഴിമതിയില്‍ മോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെളിവുകള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ അതില്‍ നിന്നും വഴിതിരിച്ചു വിടാനുള്ള അടവാണെന്നും മോദിയുടെ കക്കൂസ് പരാമര്‍ശത്തെ ചിലര്‍ വിലയിരുത്തുന്നുണ്ട്.

ഇന്ത്യയും ഫ്രഞ്ച് സര്‍ക്കാരും കരാറില്‍ ഒപ്പിടുമെന്ന് 10 ദിവസം മുമ്പ് അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചത്. പ്രതിരോധമന്ത്രിക്കോ, പ്രതിരോധ സെക്രട്ടറിക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിയാത്ത കാര്യം എങ്ങനെ അംബാനി അറിഞ്ഞെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതിനെകുറിച്ചൊന്നും പ്രതികരിക്കാതെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

ട്രോളുകള്‍ കാണാം.

Image may contain: 5 people, people smiling, text

Image may contain: 2 people, text

Image may contain: 3 people, text

 

Image may contain: 6 people, text

Image may contain: 2 people, meme and text

Image may contain: 4 people, text