ചെന്നൈ: പ്രധാനമന്ത്രി മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനെതിരെ തമിഴ് ജനത ഉപയോഗിക്കുന്ന ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വേള്‍ഡ് വൈഡ് ട്രെന്റിങ് ആയി. മൂന്നുലക്ഷത്തിലേറെപ്പേരാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റു ചെയ്തിരിക്കുന്നത്. തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കേരളത്തിന്റെ പോമോനേ സ്‌റ്റൈല്‍ ഏറ്റുപിടിച്ചാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
മോദിയെ മലയാളി സ്‌റ്റൈലില്‍ കണ്ടംവഴി ഓടിക്കുന്ന ട്രോളുകളും തമിഴ് ജനത വ്യാപകമായി ഉപയോഗിക്കുന്നു. മോദിയ്‌ക്കെതിരെ തമിഴ്‌നാട് ജനത നടത്തുന്ന കരിങ്കൊടി പ്രതിഷേധം ഏറ്റുപിടിച്ചാണ് സോഷ്യല്‍ മീഡിയയും ട്രോളുകള്‍കൊണ്ട് ആഘോഷിക്കുന്നത്. തമിഴ് മക്കളുടെ പ്രതിഷേധം ഭയന്ന് റോഡ് യാത്ര ഒഴിവാക്കിയ മോദിയെ കളിയാക്കിയുള്ളതാണ് ട്രോളുകളേറെയും.
ചെന്നൈ എയര്‍പോര്‍ട്ടിനു പുറത്തുള്ള വലിയ ഹോര്‍ഡിങ്ങില്‍ കയറി പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് മോദിയെ ഇവര്‍ എതിരേറ്റത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി റോഡു വഴിയുള്ള യാത്ര ഒഴിവാക്കി ഹെലികോപ്റ്റര്‍ തെരഞ്ഞെടുത്തതോടെ കറുത്ത നിറത്തിലുള്ള ബലൂണുകളും അവയില്‍ കെട്ടിയിട്ട കറുത്ത തുണികളും പറത്തിവിട്ടും ജനം പ്രതിഷേധിച്ചിരുന്നു.
പ്രധാനമന്ത്രിയ്‌ക്കെതിരെ കരിങ്കൊടിയുയര്‍ത്തുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് ആദ്യം പ്രഖ്യാപിച്ചത്. മോദിയുടെ സന്ദര്‍ശന ദിനം ദു:ഖദിനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡി.എം.കെ നേതാവ് കരുണാനിധിയുടെയും സ്റ്റാലിന്റെയും വീട്ടില്‍ ഇതിനകം തന്നെ കരിങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്.
ട്രോളുകള്‍ കാണാം:
#GoBackModi kudos to the creators pic.twitter.com/zObXTttyHq
— Kirthika (@karthickapp) April 12, 2018