| Wednesday, 27th March 2019, 12:50 pm

''ഭഗവാനേ ചന്ദ്രന്‍ അവിടെത്തന്നെ ഉണ്ടോ എന്നറിയാന്‍ ഇനി സന്ധ്യ ആവണ വരെ കാത്തിരിക്കണമല്ലോ''; മോദിയെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനം രാജ്യത്തെ അറിയിക്കാനുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മുള്‍മുനയില്‍ നിന്ന രാജ്യം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഏറെ ആശ്വസത്തിലാണ്. പ്രധാനപ്പെട്ട പ്രഖ്യാപനമെന്ന് പലരും കരുതിയെങ്കിലും മിഷന്‍ ശക്തി വിജയകരമെന്ന പ്രഖ്യാപനമായിരുന്നു മോദി നടത്തിയത്. സുപ്രധാന പ്രഖ്യാപനമെന്ന് അവകാശപ്പെട്ട് നടത്തിയ മോദിയുടെ പ്രസംഗത്തെ ട്രോളുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും.

“”
പ്യാരേ ദേശവാസിയോം, ഒരു മിസൈല്‍ പൊട്ടിച്ചു രാജ്യത്തിന്റെ അഭിമാനം കാത്തതാണ്. വേറെ പ്രശ്‌നമൊന്നുമില്ല. ജയ് ഹിന്ദ് ( മുന്‍കൂര്‍ ജാമ്യം: ഞാന്‍ ചപ്പാത്തി തിന്നാറില്ല, അതുകൊണ്ടു എനിക്ക് ഹിന്ദി അറിയാനും പാടില്ല)””- എന്നായിരുന്നു കെ.ജെ ജേക്കബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.

“”ഉപഗ്രഹങ്ങളെക്കൊണ്ടുള്ള ഉപയോഗത്തെക്കുറിച്ച് ഒരുപന്യാസം എഴുതാന്‍ കുട്ടികള്‍ക്കുള്ള ഒരു ക്‌ളാസ്സ് എടുക്കാന്‍ വന്നതാ! പേടിക്കേണ്ട!””- എന്നായിരുന്നു ചിന്ത ടി.കെ ഫേസ്ബുക്കില്‍ കുറിച്ചത്.

“”മത്തായീടെ മിസൈല്‍ ഏതോ ലോകത്തെ ചാരഉപഗ്രഹം ഒലത്തിക്കളഞ്ഞു എന്നാണ്. ഈ നാറിക്ക് നാണവുമില്ലേ കര്‍ത്താവേ?വിശന്നു ചാവുന്നവനോട് കോണകം പാറിയ കഥ പറയാന്‍ വന്നേക്കുന്നു… മരയൂള…!””- എന്നായിരുന്നു മറ്റൊരു കമന്റ്

ഇദ്ദേഹത്തിന് ബാലെയില്‍ നടിച്ച് പരിചയവുമുണ്ടെന്ന് തോന്നുന്നു !മിഖച്ച വോയ്‌സ് മോഡുലേഷനും.ആകാശം വരെ കിടുങ്ങി.- സനീഷ് ഇടയളടത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

“” ചുരുക്കിപ്പറഞ്ഞാല്‍ തക്കാളിപ്പെട്ടിക്ക് ഇലക്ട്രോളിക് പൂട്ട് “”- എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരി ട്വിറ്ററില്‍ കുറിച്ചത്.

“”ബഗവാനേ ചന്ദ്രന്‍ അവിടെത്തന്നെ ഉണ്ടോ എന്നറിയാന്‍ ഇനി സന്ധ്യ ആവണ വരെ കാത്തിരിക്കണമല്ലോ ??””- ശ്രീഹരി ശ്രീധരന്‍ കുറിക്കുന്നു.

• മസൂദ് അസര്‍ കൊല്ലപ്പെട്ടു,
• ദാവൂദ് പിടിക്കപ്പെട്ടു,
• മല്യയെ കൊണ്ടു വരുന്നു
• നീരവ് മോദിയെ കൊണ്ടുവരുന്നു.
• മറ്റു ചില ആയോജനകള്‍
• നോട്ട് നിരോധനം,
• ………..
• …………
എന്തെല്ലാം ഊഹങ്ങളായിരുന്നു…

വെറുതെ ഊഹിച്ചു സമയം കളഞ്ഞു.. എന്നായിരുന്നു അനില്‍ ശ്രീ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐ.എസ്.ആര്‍.ഒ ഉണ്ടാക്കിയ ജവഹര്‍ലാല്‍ നെഹ്രുവിന് നന്ദിയെന്നായിരുന്നു വി.ടി ബല്‍റാം കുറിച്ചത്.

11.45 മുതല്‍ 12 മണി വരെയുള്ള സമയത്തില്‍ സുപ്രധാനമായ വിവരം രാജ്യത്തെ അറിയിക്കാനുണ്ടെന്ന മോദിയുടെ പ്രഖ്യാപനം വൈകുന്നതിനെ ട്രോളിയും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു .

എന്തോ ചില ദുരന്തം വരാന്‍ പോകുന്ന ലക്ഷണം കാണുന്നു. പരുന്ത് ചെരിഞ്ഞ് പറക്കുന്നു….രഘുവംശം എന്തൊക്കെയോ പറയുന്നു….എന്നായിരുന്നു സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു എന്നത് വലിയ പ്രകൃതി ദുരന്തം വരാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് പോലെ കേട്ട് ആശങ്കയോടെ ഇരിക്കേണ്ട അവസ്ഥ ലോകത്ത് മറ്റേതെങ്കിലും ജനാധിപത്യ രാജ്യത്തിന് ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ് എന്നായിരുന്നു രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more