കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശന ദിവസം ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ.
“വെറും ദേശാടന പക്ഷിയല്ല. മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്”. എന്നായിരുന്നു പിണറായിയുടെ പരാമര്‍ശത്തിനെതിരെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്. പുഷ്പം മണക്കുന്ന മോദിയുടെ ചിത്രത്തോടൊപ്പമായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.
എന്നും ട്രോളന്മാരുടെ ഇരയാവാറുള്ള സുരേന്ദ്രന് ഇത്തവണയും പതിവ് തെറ്റിച്ചില്ല. നിമിഷങ്ങള്‍ക്കകം നിരവധി ട്രോളാണ് സുരേന്ദ്രന്റെ പോസ്റ്റ് ഏറ്റുവാങ്ങിയത്.
മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണെന്നുമായിരുന്നു പിണറായി പ്രസംഗം. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും കണ്ണൂരില്‍ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
രസകരമായ ചില ട്രോളുകള്‍