| Monday, 18th March 2019, 11:14 am

'ഈശ്വരാ കുടുംബം ഒന്നടങ്കം കള്ളന്മാരോ'; മോദിയുടെ ചൗക്കിദാര്‍ ക്യാംപയിനെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ “കാവല്‍ക്കാരന്‍ കള്ളനാണ്” എന്ന പ്രയോഗത്തെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി വെച്ച ഹാഷ്ടാഗ് ക്യാംപയിന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. സിനിമയിലെ “കള്ളന്‍” കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പുതിയ ഹാഷ്ടാഗ് ക്യാംപയിനെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

റഫാല്‍ ഇടപാടിനെ മുന്‍ നിര്‍ത്തി ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനെ പ്രതിരോധിക്കാന്‍ നരേന്ദ്ര മോദി ട്വിറ്ററിലൂടെ ക്യാംപയിന്‍ തുടക്കമിട്ടത്.

പുതിയ ക്യാംപയിന്‍ ആരംഭിക്കുന്നതിന് മുമ്പ് മോദി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു. “നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി നിന്നു കൊണ്ട് രാജ്യത്തെ സേവിക്കുന്നു. എന്നാല്‍ ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെയും, സമൂഹിക തിന്മകള്‍ക്കെതിരെയും പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിനെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണെന്ന്”.

പിന്നാലെ ബി.ജെ.പി നേതാക്കളും പേര് മാറ്റി ട്വിറ്ററില്‍ രംഗത്ത് വരുകയായിരുന്നു. പുതിയ പ്രചരണത്തിലൂടെ മോദി സ്വയം രാഹുല്‍ ഗാന്ധിയുടെ വാദമായ “കാവല്‍ക്കാരന്‍ കള്ളനാണ്” എന്നത് സമ്മതിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.

പുതിയ ക്യാംമ്പയിനിന്റെ ഭാഗമായി വിവാദ വ്യവസായി നീരവ് മോദിക്ക് നന്ദി അറിയിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീരവ് മോദിക്ക് നന്ദി പറഞ്ഞത്. ട്വിറ്ററിലെ പാരഡി അക്കൗണ്ട് വഴി സംഭവിച്ച പിഴവിലൂടെയാണ് നന്ദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്നാണ് അറിയുന്നത്. മോദിയുടെയും ബി.ജെ.പി അനുയായികളുടെയും പുതിയ പേര് മാറ്റം ഏന്തായാലും ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്‍.

വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട പ്രമുഖ വ്യവസായിമാരുടെ പേരുകളിലും മോദിയുടെ “മേം ഭി ചൗക്കിദാര്‍” എന്ന വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

റഫാല്‍ ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രയോഗം രാഹുല്‍ ഗാന്ധി നടത്തിയത്.

പുതിയ ക്യാംപയിനിന്റെ ഭാഗമായി വിവാദ വ്യവസായി നീരവ് മോദിക്ക് നന്ദി അറിയിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീരവ് മോദിക്ക് നന്ദി പറഞ്ഞത്. ട്വിറ്ററിലെ പാരഡി അക്കൗണ്ട് വഴി സംഭവിച്ച പിഴവിലൂടെയാണ് നന്ദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

Image may contain: 1 person, text

Image may contain: 6 people, beard and text

‘കാവല്‍ക്കാരന്‍ കള്ളനാണ്’; മോദിയുടെയും ബി.ജെ.പി നേതാക്കളുടെയും ട്വിറ്റര്‍ പേര് മാറ്റത്തെ വിമര്‍ശിച്ചും പരിഹസിച്ചും ട്രോളന്‍മാര്‍

Image may contain: 2 people, people smiling, text and close-up

‘കാവല്‍ക്കാരന്‍ കള്ളനാണ്’; മോദിയുടെയും ബി.ജെ.പി നേതാക്കളുടെയും ട്വിറ്റര്‍ പേര് മാറ്റത്തെ വിമര്‍ശിച്ചും പരിഹസിച്ചും ട്രോളന്‍മാര്‍

‘കാവല്‍ക്കാരന്‍ കള്ളനാണ്’; മോദിയുടെയും ബി.ജെ.പി നേതാക്കളുടെയും ട്വിറ്റര്‍ പേര് മാറ്റത്തെ വിമര്‍ശിച്ചും പരിഹസിച്ചും ട്രോളന്‍മാര്‍

We use cookies to give you the best possible experience. Learn more