| Tuesday, 3rd April 2018, 1:29 pm

'പിണറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ച ശമ്പളം വേണ്ടെന്ന് വെച്ച് സുരേഷ് ഗോപിയും രാജഗോപാലും'; സ്വന്തം പാര്‍ട്ടിയെ ട്രോളി ബി.ജെ.പിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: “പിണറായി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് വര്‍ധിപ്പിച്ച ശമ്പളം വേണ്ടെന്ന് വെച്ച് സുരേഷ്‌ഗോപി എം.പിയും രാജഗോപാലും” കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചിരി പടര്‍ത്തിയ ട്രോളായിരുന്നു ഇത്. നിരവധി പേരാണ് ഈ ട്രോള്‍ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തത്.

പിണറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ച ശമ്പളം വേണ്ടെന്ന് വെച്ച് സുരേഷ് ഗോപി എം.പിയും രാജഗോപാല്‍ എം.എല്‍എയും സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇത് പോലെയുള്ള ജനപ്രതിനിധികളാണ് കേരളത്തിന് ആവശ്യമെന്നും ട്രോളില്‍ ഉണ്ട്. സംഘശക്തി കൊടുങ്ങല്ലൂര്‍ എന്ന പേരിലാണ് ട്രോള്‍ പുറത്ത് വന്നിരിക്കുന്നത്.


ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണമെറിഞ്ഞ് ബി.ജെ.പി; നേതൃത്വം നല്‍കുന്നത് ബി.ജെ.പിയുടെ എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ.കണ്‍വീനര്‍


എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി ക്കെതിരായ ഈ ട്രോള്‍ ശരിയാണെന്ന് കരുതി സ്വന്തം വാളില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ബി.ജെ.പിയുടെ കൊയിലാണ്ടി നിയോജകമണ്ഡലം മുന്‍ സ്ഥാനാര്‍ത്ഥിയും മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ രജിനേഷ് ബാബു.

റവല്യുഷണറി തിങ്കേഴ്‌സ് (വിപ്ലവചിന്തകര്‍) ഗ്രൂപ്പില്‍ വന്ന ട്രോളാണ് രജിനേഷ് ഷെയര്‍ ചെയ്തത്. ഹരി എസ് നായര്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് ട്രോള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് ട്രോളുകളുടെ താഴെ വരുന്നത്.

“ബി.ജെ.പിക്ക് എതിരെ ഉള്ള ട്രോളുകള്‍ മനസ്സിലാക്കാന്‍ ഉള്ള സാമാന്യ ബുദ്ധി പോലും ഇല്ലേ” എന്ന് രജിനേഷ് ബാബു ഷെയര്‍ ചെയ്ത പോസ്റ്റിന്റെ താഴെ കമന്റും വന്നിട്ടുണ്ട്.

DoolNews Video

We use cookies to give you the best possible experience. Learn more