ന്യൂദല്‍ഹി: #MeTooUrbanNaxal ഹാഷ്ടാഗ് ക്യാംപെയ്ന്‍ ട്വിറ്ററില്‍ തരംഗമാവുകയാണ്. അകാരണമായി 5 മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സോഷ്യല്‍ മീഡിയ ഈ ഹാഷ്ടാഗ് ക്യാംപെയിന്‍ ഉയര്‍ത്തുന്നത്.
ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പറയുന്നവര്‍ക്ക് തീവ്രവലതുപക്ഷം നല്‍കുന്ന മറുപടി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ആധുനിക നക്‌സലുകള്‍ ആണെന്നുള്ളതാണ്.
ഇനിയും അറസ്റ്റ് ചെയ്യേണ്ടവര്‍ എന്ന പേരില്‍ ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ഒരു ലിസ്റ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
ഞാനും ആധുനിക നക്‌സലാണ് എന്നേയും അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് കൊണ്ടാണ് ഹാഷ്ടാഗ് ക്യാംപെയ്ന്‍ പുരോഗമിക്കുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെല്ലാവരും വലതുപക്ഷ-സംഘപരിവാര്‍ വിരുദ്ധരാണ്.
ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും, വീട്ടുതടങ്കലില്‍ വെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ റോമിലാ ഥാപ്പറും, പ്രഭാത് പട്‌നായ്കും കോടതിയെ സമീപിച്ചിട്ടുണ്ട്.