കൊച്ചി: സംഘപരിവാറിന്റെ അജണ്ടകളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെതിരെ സൈബര്‍ ആക്രമണം നേരിടുന്ന ദീപക് ശങ്കരനാരായണന് പിന്തുണയുമായി സോഷ്യല്‍ മീഡിയ.
കത്തുവായിലെ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അജണ്ടകളെയും കുറിച്ച് ദീപക് പോസ്റ്റിട്ടതിന് പിന്നാലെ ദീപക്കിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് ദീപക് ജോലി ചെയ്യുന്ന എച്ച്.പി ഇന്ത്യയുടെ ഫേസ്ബുക്ക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
എന്നാല്‍ ഇത്തരം ക്യാമ്പയിനുകളില്‍ എച്ച്.പി ഇന്ത്യ വീണു പോകരുതെന്ന് പറഞ്ഞു കൊണ്ടാണ് സോഷ്യല്‍ മീഡിയ പിന്തുണയുമായി രംഗത്തെത്തിയത്. ബി.ജെ.പിക്ക് വോട്ട് ചെയ്ത 31 ശതമാനം ജനങ്ങള്‍ക്കെതിരെ ദീപക്ക് പറഞ്ഞെന്നാരോപിച്ചാണ് സൈബര്‍ ആക്രമണം ശക്തമായത്.
എന്നാല്‍ ഇത് ഹിന്ദുത്വ ത്രീവവാദികള്‍ മനപ്പൂര്‍വ്വം നടത്തുന്ന ഹേറ്റ് ക്യാമ്പയിന്‍ ആണെന്നും ഇത്തരം അജണ്ടകള്‍ക്ക് മുന്നില്‍ വീണ് പോകരുതെന്നും പിന്തുണ പ്രഖ്യാപിച്ചവര്‍ പറയുന്നു. സപ്പോര്‍ട്ട് ദീപക് എന്ന ഹാഷ് ടാഗ് ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ദീപക്കിന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു.നിലവില്‍ ഇന്ത്യ നേരിടുന്ന വര്‍ഗീയതയടക്കമുള്ള രാഷ്ട്രീയപ്രശ്‌നങ്ങളില്‍ എത്തിച്ചേരാന്‍ കാരണമായ മുപ്പത്തിയൊന്ന് ശതമാനം വോട്ടര്‍മാര്‍ എന്ന അമൂര്‍ത്തമായ ഒരു സങ്കല്പത്തെ ആശയപരമായി എതിര്‍ത്ത് തോല്പിക്കണം എന്ന സത്തയെ വായിച്ചു മനസിലാക്കാന്‍ പറ്റാതെ ചിലര്‍ ദീപക്കിനെതിരെ നുണപ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തൊഴില്‍ പോലുള്ള അയാളുടെ സ്വകാര്യ ഇടങ്ങളെ കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇവരുടെ ക്രിമനല്‍ ബുദ്ധിയെയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാള്‍ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചെന്ന് അയാള്‍ക്കെതിരെ ദുഷ്പ്രചരണവും ഇവര്‍ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലും ആണിതെന്ന് പറയാതെ വയ്യ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സഹജീവികളോട് ആവശ്യപ്പെടുകയാണ് വിവാദമാക്കപ്പെട്ട പ്രസ്തുത കുറിപ്പില്‍ ദീപക് ചെയ്തത് അദ്ദേഹം വ്യക്തമാക്കി.
ചിലകമന്റുകള്‍ വായിക്കാം