ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സമ്പൂര്‍ണ്ണ പരാജയമാണെന്നും രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ ‘റിസൈന്‍ അമിത് ഷാ’ ക്യാംപയിന്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം ആളുകള്‍ അക്രമം അഴിച്ചു വിട്ടതിനു ശേഷമാണ് ട്വിറ്ററില്‍ ‘റിസൈന്‍ അമിത് ഷാ’ ഹാഷ് ടാഗ് ക്യാംപയിന്‍ ശക്തമാകുന്നത്.
അമിത്ഷായുടെ നേതൃത്വത്തില്‍ രാജ്യത്തെ സമാധാനവും, ഭരണഘടനയേയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദുരിതം ഉണ്ടാക്കിയ കൂട്ടുകെട്ടാണ് മോദി-അമിത്ഷായുടേതെന്നും സോഷ്യല്‍ മീഡിയ ആരോപിച്ചു.
ജെ.എന്‍.യു അക്രമവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ ട്വീറ്റും നിരവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്.
‘ജെ.എന്‍.യു അക്രമവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസിനോട് സംസാരിച്ചു. സര്‍വ്വകലാശാലയില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.” എന്നായിരുന്നു അമിത് ഷാ ട്വീറ്റ് ചെയ്തത്.
ആഭ്യന്തര മന്ത്രിയുടെ ട്വീറ്റിനു കീഴെ എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിച്ചും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
163 രാജ്യങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് തയ്യാറാക്കിയ ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ ഇന്ത്യ 41ാമത് ആയപ്പോഴും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2019ല്‍ തയ്യാറാക്കിയ ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ ഇന്ത്യയുടെ സ്ഥാനം മുന്‍ വര്‍ഷങ്ങളിലേക്കാള്‍ പിന്നിലായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ