| Friday, 12th April 2024, 8:16 pm

പ്രേമലു ഓവര്‍ റേറ്റഡാണെന്ന് സോഷ്യല്‍ മീഡിയ; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് വലിയ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു പ്രേമലു. മമിത ബൈജുവും നസ്ലെനും ഒന്നിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ഫെബ്രുവരി എട്ടിനായിരുന്നു റിലീസ് ചെയ്തത്. ചിത്രം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെട്ടിരുന്നു.

കേരളത്തിലെ വിജയത്തിന് സമാനമായി തന്നെ തമിഴിലും തെലുങ്കിലും വലിയ വിജയമായിരുന്നു പ്രേമലു നേടിയത്. തിയേറ്ററില്‍ പോയി കാണാന്‍ സാധിക്കാത്ത പ്രേക്ഷകര്‍ ചിത്രം ഒ.ടി.ടിയില്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രേമലു ഇന്നായിരുന്നു ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങിയത്. സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ ചിത്രം ഓവര്‍ റേറ്റഡാണെന്ന ചര്‍ച്ചകളാണ് ഉയരുന്നത്.

Online 🐛🔥 reviewers after watching premalu : Overrated #Premalu

pic.twitter.com/GPdVfQxc2J

— Introvert_ (@introvert_lub) April 12, 2024

മമിത ബൈജുവിന്റെ വൈബ് മാറ്റി നിര്‍ത്തിയാല്‍ ചിത്രം ഓവര്‍ റേറ്റഡാണെന്നും അമിത പ്രതീക്ഷകള്‍ മാറ്റിവെച്ച് വേണം സിനിമ കാണാനെന്നും പല ട്വിറ്റര്‍ പോസ്റ്റുകളും പറയുന്നു. സിനിമയുടെ നരേഷന്‍ വളരെ സ്ലോയാണെന്നും പലരും അഭിപ്രായപ്പെടുന്നു. അതേസമയം സിനിമയെ പറ്റി പോസിറ്റീവായ പ്രതികരണങ്ങളും വരുന്നുണ്ട്.

പ്രേമലുവിന്റെ തിയേറ്റര്‍ റിലീസിന്റെ സമയത്ത് കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. 100 കോടി ചിത്രമായി മാറിയ പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് നേടിയത് രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയായിരുന്നു. പല തെലുങ്ക് ചിത്രങ്ങളെയും പിന്തള്ളി പ്രേമലു തെലുങ്കില്‍ വലിയ ഹിറ്റായിരുന്നു.

മമിത ബൈജുവിനും നസ്ലെനും പുറമെ ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ജോജി, കുമ്പളങ്ങി നൈറ്റ്സ്, പാല്‍തു ജാന്‍വര്‍, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്.
Content Highlight: Social Media Says Premalu Movie Is Overrated After The OTT Release

We use cookies to give you the best possible experience. Learn more