മുംബൈ: ബി.ജെ.പി വിമര്‍ശകര്‍ക്കെതിരായ മാനനഷ്ടക്കേസുകള്‍ പിന്‍വലിച്ച കോര്‍പ്പറേറ്റ് ഭീമന്‍മാരായ അംബാനിയുടേയും അദാനിയുടേയും നടപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിനും സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദ വയറിനുമെതിരെ അനില്‍ അംബാനിയുടെ റിലയന്‍സും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും ഫയല്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
The #AdaniGroup is set to withdraw all #Defamation suits filed against news portal https://t.co/CK0vCT6Crj and its editors in an #Ahmedabad court for articles against its companies, highly placed sources said.
Photo: Adani Group pic.twitter.com/J7JQlHwAxo
— IANS Tweets (@ians_india) May 22, 2019
ഇതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച തുടങ്ങിയത്.
Or godi media bol rha hai BJP jeet rahi hai ????
— Gandhi (@MalikMunawwar) May 22, 2019
ബി.ജെ.പി പരാജയപ്പെട്ടേക്കുമെന്നതിന്റെ സൂചനായാണിതെന്നാണ് ട്വിറ്ററില്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ ട്വീറ്റിന് താഴെ വന്ന കമന്റ്. എക്‌സിറ്റ് പോളുകള്‍ക്കും തെരഞ്ഞെടുപ്പ് ഫലത്തിനുമിടയില്‍ അദാനിയും അംബാനിയും മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കുന്നു, എന്താണ് സംഭവിക്കുന്നതെന്നാണ് മറ്റൊരു ട്വീറ്റ്.
It’s called settlement ?
— Dinesh Joshi. (@dineshjoshi70) May 22, 2019
അദാനിയും അംബാനിയും ഒത്തുതീര്‍പ്പിലേക്കെത്തുന്നത് സര്‍ക്കാര്‍ മാറിയേക്കുമെന്ന സൂചനയാണെന്നാണ് മറ്റൊരാളുടെ ട്വീറ്റ്. എക്‌സിറ്റ് പോളുകള്‍ എന്‍.ഡി.എയ്ക്ക് വിജയം പ്രവചിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുന്‍പ് മോദിയുടെ അടുപ്പക്കാരായ കോര്‍പ്പറേറ്റ് കമ്പനികളുടെ നീക്കം രാഷ്ട്രീയവിദഗ്ധരും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
@muglikar_ @iAnkurSingh @indiantweeter : Any specific reason why these are been withdrawn ? and this sudden change of heart in Ambani and Adani camps
— Reclaim Truth (@ReclaimTruth) May 22, 2019
റഫാല്‍ വിവാദത്തില്‍ ആരോപണമുന്നയിച്ച ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിക്കേസുകളാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് പിന്‍വലിക്കാനൊരുങ്ങിയത്.