| Friday, 29th July 2022, 1:20 pm

പൊളിച്ചടുക്കിയെന്നും, ലാഗ് ഉണ്ടെന്നും പാപ്പന്‍ കണ്ടവര്‍; സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപി-ജോഷി ചിത്രം പാപ്പന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വളരെ നല്ല ചിത്രമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുമ്പോള്‍ ലാഗുണ്ട് അത്ര കണ്ട് അങ്ങ് ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സുരേഷ് ഗോപിയുടെയും ഗോകുല്‍ സുരേഷിന്റെയും പ്രകടനമാണ് ചിത്രത്തിന്റെ പോസിറ്റീവ് ആയി പലരും ചൂണ്ടിക്കാണിക്കുന്നത്. ജോഷിയുടെ സംവിധാനവും മികച്ചു നിന്നെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. നായികമാരായ നൈല ഉഷയുടെയും, നീതാ പിള്ളയുടെയും, കനിഹയുടെയും പ്രകടനവും നന്നായെന്ന് അഭിപ്രായപെടുന്നവരുമുണ്ട്.

ചിത്രത്തിന്റെ സംഗീതം മികച്ചു നിന്നെന്നും ജേക്‌സ് ബിജോയ് മികച്ച രീതിയില്‍ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ചു എന്നും ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

മൊത്തത്തില്‍ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും ഒരു തവണ തിയേറ്ററില്‍ പോയി കണ്ട് വരാന്‍ സാധിക്കുന്ന ഒരു സുരേഷ് ഗോപി-ജോഷി ഡിസന്റ് ത്രില്ലര്‍ ചിത്രമെന്നാണ് പാപ്പന്‍ കണ്ടവരുടെ അഭിപ്രായങ്ങള്‍.

നീതാ പിള്ളയാണ് ചിത്രത്തിലെ നായിക. സലാം കാശ്മീരിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പന്‍. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട്. നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.

ആശാ ശരത്ത്, കനിഹ, സ്വാസിക, ജുവല്‍ മേരി, , വിജയരാഘവന്‍, ടിനി ടോം, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി ജനാര്‍ദ്ദനന്‍, ഷമ്മി തിലകന്‍, നന്ദലാല്‍ ചന്തു നാഥ്, അച്ചുതന്‍ നായര്‍ , സജിതാ മീത്തില്‍, സാവിത്രി ശ്രീധര്‍, നിര്‍മ്മല്‍ പാലാഴി, ബിനു പപ്പു, മാളവികാ മോഹന്‍, ,ശ്രീകാന്ത് മുരളി, സുന്ദര്‍ പാണ്ഡ്യന്‍ വിനീത് തട്ടില്‍, ഡയാനാ ഹമീദ്, എന്നിവരും പ്രധാന താരങ്ങളാണ്.

ആര്‍ ജെ ഷാനിന്റേതാണ് തിരക്കഥ. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ജ്യോതിഷ് കാശി, അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂര്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യുഷന്‍ – അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സിബി ജോസ് ചാലിശ്ശേരി. സുജിത് ജെ നായര്‍. ഷാജി. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് – സെബാസ്റ്റ്യന്‍ കൊണ്ടൂപ്പറമ്പില്‍ യുഎസ്എ) തോമസ് ജോണ്‍ (യു.എസ്.എ) കൃഷ്ണമൂര്‍ത്തി,കോ- പ്രൊഡ്യൂസേര്‍സ് – ബൈജു ഗോപാലന്‍ – സി.വി.പ്രവീണ്‍, പി.ആര്‍.ഒ- വാഴൂര്‍ ജോസ്. ജി എസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്.മുരുകന്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് -വിജയ്.

Content Highlight : Social media response of Suresh Gopi’s Paappan Movie

We use cookies to give you the best possible experience. Learn more