കോഴിക്കോട്: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ വെച്ച് ആക്രമിച്ച സംഘപരിവാറിന്റെ നടപടിയില്‍ രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്. സമൂഹമാധ്യമങ്ങളിലും അതിശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
ഇന്ന് വൈകീട്ടാണ് വാര്‍ത്താ സമ്മേളനത്തിന് എത്തിയ സീതാറാം യെച്ചൂരിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, എ.കെ ആന്റണി, കുമ്മനം രാജശേഖരന്‍ എന്നിവര്‍ നേരത്തേ അപലപിച്ചിരുന്നു.
സംസാരിക്കാനും സംവദിക്കാനും കെല്‍പ്പില്ലാത്ത ചാണകത്തലയന്മാര്‍ക്ക് അക്രമമാണ് ഏക ആയുധമെന്ന് ന്യൂസ് 18 കേരള ചാനലിലെ മാധ്യമപ്രവര്‍ത്തകനായ എസ്. ലല്ലു ഫേസ്ബുക്കില്‍ കുറിച്ചു. ഈ പ്രകോപനത്തില്‍ വീഴരുതെന്ന് പറഞ്ഞ ലല്ലു, മാനായും മാരീചനായും അവര്‍ വരുമെന്ന മുന്നറിയിപ്പും നല്‍കുന്നു.
ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമെന്ന അഭിമാനമാണ് എ.കെ.ജി ഭവനില്‍ താഴെ വീണതെന്ന് മനോരമ ന്യൂസിലെ തിരുവനന്തപുരം റിപ്പോര്‍ട്ടറായ തനേഷ് തമ്പി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു ദേശീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ആളെ ആ പാര്‍ട്ടിയുടെ ആസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ പൊലീസ് ഒരുക്കിയ സുരക്ഷാവലയങ്ങള്‍ മറികടന്ന് രണ്ടു തെമ്മാടികള്‍ കൈയ്യേറ്റം ചെയ്തിട്ടും അമ്പത്താറിഞ്ചിന്റെ വീമ്പില്‍ അഭിരമിക്കന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്കില്‍ നിന്നുള്ള ചില പ്രതികരണങ്ങള്‍ കാണാം: