| Saturday, 4th November 2017, 2:38 pm

'ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചാല്‍ ഇങ്ങനെയിരിക്കും'; ക്രിക്കറ്റ് മൈതാനത്തേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: രഞ്ജി ട്രോഫി മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. ഇന്നലെ നടന്ന ഉത്തര്‍പ്രദേശ്- ദല്‍ഹി മത്സരത്തിനിടെയായിരുന്നു സംഭവം.

ദല്‍ഹി സ്വദേശിയായ ഗിരീഷ് ശര്‍മ്മ എന്നയാളാണ് മത്സരത്തിനിടെ വാഗണ്‍ ആര്‍ കാര്‍ മൈതാനത്തേക്ക് ഓടിച്ചു കയറ്റിയത്. താരങ്ങളെയും കാണികളേയും അമ്പരപ്പിച്ചു കൊണ്ട് കാര്‍ മൈതാനത്തേക്ക് ഓടിച്ചു കേറ്റുകയായിരുന്നു. സംഭവം ഗുരുതര സുരക്ഷാലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.


Also Read: നിക്കാഹുമല്ല, വിവാഹവുമല്ല: സാഗരികയുമായുള്ള വിവാഹത്തെക്കുറിച്ച് സഹീര്‍ഖാന്‍


കവര്‍ഡ്രൈവും സ്വകയര്‍ ഡ്രൈവും ക്രിക്കറ്റില്‍ കണ്ടിട്ടുണ്ട്. കാര്‍ ഡ്രൈവ് മൈതാനത്തു കാണുന്നത് ആദ്യമായാണെന്നാണ് ഒരാളുട ട്വീറ്റ്. കാര്‍ കളി മുടക്കി എന്നതായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.

ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചാല്‍ ഇതായിരിക്കും അവസ്ഥയെന്നാണ് വേറൊരു ട്വീറ്റ്. നായകളും സ്ട്രീക്കേഴ്‌സും കളിമുടക്കുന്നത് പഴങ്കഥായണെന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്യുന്നത്. ദല്‍ഹിയില്‍ കാറാണ് താരം എന്നും ട്വീറ്റ് ചെയ്യുന്നു.

ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന, ഇഷാന്ത് ശര്‍മ്മ, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ നോക്കി നില്‍ക്കെയായിരുന്നു ഇയാള്‍ കാറുമായി മൈതാനത്തേക്ക് ഓടിക്കയറിയത്.ഡ്രൈവറെ ഉടനെ തന്നെ പിടികൂടി പാലം എയര്‍ ഫോഴ്സ് പൊലീസിന് കൈമാറി.

We use cookies to give you the best possible experience. Learn more