മലപ്പുറം: സുഹൃത്തായ കെ.എസ്.യു നേതാവിന്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് കണ്ട എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിളിച്ച് കാര്യം തിരക്കി. നേരിട്ടറിയാവുന്ന കുട്ടിയാണ്, വീട്ടിലെ സാഹചര്യങ്ങള്‍ മോശമാണ്, പറ്റിയാല്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, അടുത്ത ദിവസം ആ വിദ്യാര്‍ത്ഥിക്ക് വേണ്ടി എസ്.എഫ്.ഐ കെ.എസ്.യുവിന് ടി.വി കൈമാറുന്നു.
ഹാരിസിനോട് സക്കീര്‍ വിവരങ്ങള്‍ ആരായുകയും സഹായം എത്തിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. സഹായം സ്വീകരിക്കാന്‍ ഹാരിസിനോ കെ.എസ്.യുവിനോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വെള്ളിയാഴ്ച രാവിലെ മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് വച്ച് ഹാരിസിന് സക്കീര്‍ എല്‍.സി.ഡി ടി.വി കൈമാറുകയായിരുന്നു.
രണ്ട് സംഘടനകളുടെയും നടപടികളെ പ്രശംസിച്ച് സുഭാഷ് നാരായണന്‍ എന്ന ഫേസ്ബുക്ക് ഉപഭോക്താവ് എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. അങ്ങനെ അവര്‍ മുതിര്‍ന്നവര്‍ക്ക് പലവിധത്തില്‍ മാതൃകയാവുന്നു എന്ന് കുറിപ്പില്‍ പറയുന്നു.
കുറിപ്പ് പൂര്‍ണ്ണരൂപം
‘ഒരു പാവപ്പെട്ട വീട്ടിലേക്ക് ടി.വി വേണം”
സുഹൃത്തായ കെ.എസ്.യു നേതാവിന്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് കണ്ട എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിളിച്ച് കാര്യം തിരക്കി. നേരിട്ടറിയാവുന്ന കുട്ടിയാണ്, വീട്ടിലെ സാഹചര്യങ്ങള്‍ മോശമാണ്, പറ്റിയാല്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, അടുത്ത ദിവസം ആ വിദ്യാര്‍ത്ഥിക്ക് വേണ്ടി എസ്.എഫ്.ഐ കെ.എസ്.യുവിന് ടി.വി കൈമാറുന്നു.
മലപ്പുറത്താണ് സംഭവം.കഴിഞ്ഞ മൂന്നാഴ്ചയായി പ്രയാസമനുഭവിക്കുന്നവരിലേക്ക് കൊടിനിറവ്യത്യാസങ്ങളില്ലാതെ സഹായങ്ങള്‍ എത്തിക്കുകയെന്നതാണ് ഫസ്റ്റ്ബെല്‍ ഹെല്‍പ്ലൈന്റെ ഭാഗമായി സംസ്ഥാനത്തുടനീളം എസ്.എഫ്.ഐ ചെയ്യുന്നത്, ഇവിടെ അതില്‍ കെ.എസ്.യുകൂടി പങ്കാളിയാവുന്നു.
ആ ചടങ്ങിന്റെ ചിത്രത്തിലേക്ക് വന്നാല്‍,ഒരു വശത്തു എസ്എഫ്‌ഐ നേതാക്കളും മറു വശത്തു കെ.എസ്.യുവിന്റെ നേതാക്കളുമാണ്. കൃത്യമായി മാസ്‌ക് ധരിച്ചിട്ടുണ്ട്,ഷേക്ക് ഹാന്റില്ല പകരം മുഷ്ടി ചുരുട്ടി പരസ്പരം അഭിവാദ്യം ചെയ്യുന്നു.
അങ്ങനെ അവര്‍ മുതിര്‍ന്നവര്‍ക്ക് പലവിധത്തില്‍ മാതൃകയാവുന്നു.