ചന്തപ്പടിയിലെ മന്തിക്കട, i ഏറ്റ് it, Upcoming അബ്കാരി; പരാരിയുടെ 'പദ പരാക്രമങ്ങളെ' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Film News
ചന്തപ്പടിയിലെ മന്തിക്കട, i ഏറ്റ് it, Upcoming അബ്കാരി; പരാരിയുടെ 'പദ പരാക്രമങ്ങളെ' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th September 2022, 1:11 pm

തിയേറ്റര്‍ റിലീസില്‍ ഉണ്ടാക്കിയ തരംഗത്തിന് പിന്നാലെ ഒ.ടി.ടിയില്‍ റിലീസ് ചെയ്തപ്പോഴും ചര്‍ച്ചയാവുകയാണ് തല്ലുമാല. കഥാപാത്രങ്ങളെ പറ്റിയും തല്ല് കൊണ്ടുണ്ടാക്കിയ മാലയെ പറ്റിയുമെല്ലാം നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്.

മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയും സംഭാഷണവുമാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത്. പാട്ടിന്റെ വരികളില്‍ വരെ മലബാര്‍ സ്ലാങ്ങും സംസ്‌കാരവും കൊണ്ടുവരാന്‍ പരാരി ശ്രദ്ധിച്ചിട്ടുണ്ട്. തന്റെ കയ്യിലുള്ള സമ്പന്നമായ പദാവലികളും പരാരി തല്ലുമാലയില്‍ പ്രായോഗിച്ചിട്ടുണ്ട്. പരാരിയുടെ സംഭാഷണങ്ങളിലെ പദാവലികളെ പറ്റി ഫാരിസ് കമാല്‍ കാക്കേങ്ങല്‍ സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ചിത്രത്തിലെ വെറൈറ്റി ഡയലോഗുകളും പ്രാസമൊപ്പിച്ചുള്ള പ്രയോഗങ്ങളുമാണ് കുറിപ്പില്‍ പ്രധാനമായും പറയുന്നത്.

‘Some nice word plays from Muhsin Parari in തല്ലുമാല.
* തല്ലുമാല പാട്ട് / തല്ല് മാലപ്പാട്ട്
* Chapter names :
അടിസ്ഥാന സൗഹൃദം, അടി വെച്ച് മുന്നോട്ട്, അടിയില്‍ ആനന്ദ കാലം, അടി ജീവന മാര്‍ഗങ്ങള്‍, അടിയന്തരാവസ്ഥ, മേലഡിയില്‍ മെലഡി, അടിസ്ഥാന സൗഹൃദം(2), അടിക്കുറിപ്പ്.
* ഭൂമിക്ക് തീ പിടിക്കുന്നു, ‘ആഗോള താപനം’ എന്നാണ് അതിന് പറയാ, ഭൂമി ചൂട് പിടിക്കുന്ന പോലെ ഭൂമിയിലെ മാനുഷമ്മാരും ചൂടന്‍മാരായിരിക്കുന്നൂന്ന്, ‘ആഗോള കോപനം’ എന്ന് അതിനെ വിളിക്കണ്ടി വരും.
* വിട്ടുവീഴ്ചയുടെ കാര്യത്തില്‍ ആരും വിട്ടുവീഴ്ചക്ക് തയ്യാറല്ല.
* അടിയോടടി പൊടിയരിക്കഞ്ഞി.
* There is no ‘going back’ from this ‘comeback’.
* Burno? ബാണ്ട.
* Newവേവ്.
* രാത്രി സൈക്കിള്‍ എടുത്ത് നാട് കാണാന്‍ ഇറങ്ങി, പെട്ടെന്നൊരു ചെങ്ങായി ബാക്കില്‍ സൈക്കിള്‍ എടുത്ത് കൂടി.
* സൈക്കിളിന്റെ ഒറ്റ പെടല്‍ / ഒറ്റപ്പെടല്‍
* ചന്തപ്പടിയിലെ മന്തിക്കട.
* I ഏറ്റ് it.
* എന്താ പാത്തു പ്പൊ ചിരിക്കാത്തു.
* Ha baby, Habeebi.
* Backil ആരൂല്ല്യ back story മാത്രൊള്ളു.
* Upcoming അബ്കാരി
* രാജാ തുണി ഇടെടാ(രാജാവ് നഗ്‌നനാണ്).
* ഒരു അടിക്കാരന്‍, ഒരു അഞ്ചാറടിയുള്ള , കണ്ടാല് മൊഞ്ചുള്ള പഞ്ചാരയടിക്കാരന്‍, ഓന് കൊണ്ട അടികളില്‍ ഏറ്റവും ഏറ്റവും പവറാണോളടി, ഓളെ മെലഡി.
* ഓളാ കോലായീല് നിപ്പ് തുടങ്ങീട്ടെത്ര നാളായി, ഓള് വേറെ കോലായ്.
Thallumala is parari at absolute top of his game,’ എന്നാണ് ഫാരിസ് കുറിച്ചിരിക്കുന്നത്.

അതേസമയം ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ചില ഡയലോഗുകള്‍ കമന്റ് ബോക്‌സില്‍ നിരവധി പേര് കുറിക്കുന്നുണ്ട്.

‘ഇന്‍ന്ത്യയില് പെട്രോള് 50ക്ക് ബനെ.. ആ പാട്ടില്‍ ഓരോ വരിയിലും തഗ്ഗ് ആണ്, ഉന്മാദിയായ മമ്മദ്.. ഉല്‍സാഹിയായ ഉമ്മുക്കുല്‍സു.. ?, അയിമ്പീശിപ്പ്ണ്ടാ…. അയിമ്പീശിപ്പില്ലെ….റാപ്പ്, പ്രഥമ പരിഗണന തരൂ തവഹൃദയപാലകനാകുവാന്‍,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

‘ശരിയാണ്. വരച്ചു വെച്ച പോലെ അരിച്ചെടുത്ത് നിരത്തിയ വരികള്‍ വെച്ച് പൊരിച്ചു, നിരയൊത്ത, ചേരുന്ന, ചിരിയുണര്‍ത്തുന്ന വരികളുമായി പരാരിയുടെ പരാക്രമങ്ങളിനിയും വരാനിരിക്കുന്നു. പെരുമയെത്ര പേറാനിരിക്കുന്നു,’ എന്നാണ് അനസ് അബ്ദള്‍ റഹ്മാന്‍ കുറിച്ചത്.

Content Highlight: social media post onabout the vocabulary in Parari’s conversations in thallumaala is gaining attention