വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ മികച്ച അഭിപ്രായവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വീട്ടകങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായ തിരിച്ചടി നല്‍കുന്ന നായികയുടെ കഥ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.
അതേസമയം ജയക്ക് സമാനമായ കഥാപാത്രത്തെ പറ്റി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയരുകയാണ്. ജയ ഹേ ചര്‍ച്ചയാവുന്ന പശ്ചാത്തലത്തില്‍ ചക്കിക്കൊത്ത ചങ്കരന്‍ എന്ന ചിത്രത്തിലെ ഗീതയുടെ കഥാപാത്രമാണ് ശ്രദ്ധ നേടുന്നത്.
സദാസമയവും തന്നെ വഴക്കുപറയുന്ന ഭര്‍ത്താവിന്റെ മുമ്പില്‍ വെച്ച് കമന്റടിച്ച പൂവാലന്മാരെ കൈകാര്യം ചെയ്ത ശൈലജയെ പറ്റി സിനിഫൈല്‍ മൂവി ഗ്രൂപ്പില്‍ സമദ് അബ്ദുള്‍ ആണ് കുറിപ്പെഴുതിയത്. ഇന്നാണ് ഈ പടം ഇറങ്ങിയത് എങ്കില്‍ ഈ സീനൊക്കെ മരണ മാസായേനെയെന്നും സമദ് കുറിക്കുന്നു.
‘ജയ ജയ ജയ ഹേ സിനിമയില്‍ തനിക്ക് നേരെ അതിക്രമം കാണിക്കുന്ന ബേസിലിന്റെ കഥാപാത്രത്തോട് ക്ഷമ കെട്ട് യുട്യൂബ് നോക്കി സ്വയം പഠിച്ചെടുത്ത കരാട്ടെയിലൂടെ തിരിച്ചടി കൊടുക്കുന്ന ദര്‍ശനയുടെ വിളയാട്ടം തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു കൊണ്ട് തരംഗം തീര്‍ക്കുമ്പോള്‍ അധികം ഒന്നും പറഞ്ഞു കേള്‍ക്കാത്ത ഒരു അടാര്‍ മാസ് കഥാപാത്രം.
1989ല്‍ ഇറങ്ങിയ ചക്കികൊത്ത ചങ്കരന്‍ സിനിമയില്‍ ഗീത അവതരിപ്പിച്ച ശൈലജ എന്ന കഥാപാത്രം. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ തൊട്ടതിനും പിടിച്ചതിനും തന്നെ വഴക്ക് പറയുന്ന ഭര്‍ത്താവായ പ്രഭാകരന്‍ തമ്പി (നെടുമുടി വേണു) വിന്റെ കഥാപാത്രത്തെ പോലും വിറപ്പിച്ച ഒരു ഒന്നൊന്നര കരാട്ടെ. ഭര്‍ത്താവുമായി പുറത്ത് പോകുമ്പോള്‍ അവരെ നോക്കി കമന്റടിച്ച പൂവാലന്മാരെ അങ്ങോട്ട് പോയി അണ്ണാക്കില്‍ അടിച്ചു കൊടുത്ത ഐറ്റം. അത് കഴിഞ്ഞ് രാത്രി ഭാര്യയെ കണ്ടു പേടിച്ച പോലെ നോക്കുന്ന നെടുമുടിവേണു.
ഇന്നാണ് ഈ പടം ഇറങ്ങിയത് എങ്കില്‍ ഈ സീനൊക്കെ മാസ്, മരണ മാസ്. ബേസിലിന്റെ പേടിച്ച അഭിനയം കണ്ടപ്പോള്‍ നെടുമുടിയെ പോലെ തോന്നിച്ചു. അനിയന്‍ കഥാപാത്രം ആയി ജയറാമും പിന്നെ ഉര്‍വശി, തിലകന്‍, സുകുമാരി, ജഗതി, അടൂര്‍ ഭാസി, ശങ്കരാടി തുടങ്ങി വമ്പന്‍ താരനിര തന്നെ ഉണ്ടായിരുന്നു,’ സമദ് കുറിച്ചു.
Content Highlight: social media post on social media about the character of Geetha who is similar to Jaya