ന്യൂദല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉഹാപോഹങ്ങളും തുടങ്ങി. മുമ്പത്തെ പോലെ നോട്ടെങ്ങാനും നിരോധിക്കാനാണോ ഇതെന്നാണ് വലിയൊരു വിഭാഗത്തിന്റെ പരിഹാസം.
കെജ് രിവാള്‍ പ്രവചിച്ചതുപോലെ മോദിജി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നിരോധിക്കുമെന്ന് പ്രഖ്യാപിക്കാന്‍ പോകുകയാണോ എന്നാണ് ട്വിറ്ററില്‍ മോദിയുടെ പോസ്റ്റിനു കീഴില്‍ വന്ന ഒരു പ്രതികരണം.
അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാന്‍ പോകുകയാണെന്ന് പരിഹസിച്ചാണ് ട്വീറ്റിനോട് ഉമര്‍ അബ്ദുള്ള പ്രതികരിച്ചത്.
“ഇന്ന് 11.45നും 12നും ഇടയില്‍ സുപ്രധാന സന്ദേശവുമായി ഞാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. ടി.വിയിലൂടെയും റേഡിയോയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തീര്‍ച്ചയായും കാണണം” എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
What”s your guess?
@PMOIndia Shri @narendramodi to address the nation! pic.twitter.com/2dHw0b2JUb
— Bar & Bench (@barandbench) March 27, 2019