ന്യൂദല്‍ഹി: അസം പൗരത്വ നിര്‍ണയത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് വെളിവാക്കി സോഷ്യല്‍മീഡിയ. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിയുടെ കുടുംബം അടക്കമുള്ളവര്‍ എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്തായതിനെ ന്യായീകരിക്കുന്ന ബി.ജെ.പി നേതാക്കള്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബ് എന്നിവരുടെ പൗരത്വത്തെക്കുറിച്ച് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപാര്‍ത്തവരാണ് ബിപ്ലബിന്റെ കുടുംബം. 1971 ലാണ് ബിപ്ലബിന്റെ ജനനം. അതേവര്‍ഷം തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലെത്തിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയുടേയതും കുടിയേറ്റ കുടുംബമാണ്. 1956 ല്‍ ജനിച്ച വിജയ് രൂപാനിയും കുടുംബവും പഴയ ബര്‍മ്മയില്‍ നിന്ന് 1960 ല്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ്.
ALSO READ: ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതിയിലേക്ക്; കൊളീജിയം തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന
ജന്മം കൊണ്ട് പാകിസ്താനിയാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. കറാച്ചിയില്‍ ജനിച്ച അദ്വാനിയും കുടുംബവും ഇന്ത്യ-പാക് വിഭജനകാലത്ത് കുടിയേറി പാര്‍ത്തവരാണ്.
അതേസമയം അസം പൗരത്വ നിര്‍ണയത്തിനുശേഷം ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ വിക്കിപീഡിയയില്‍ മാറ്റം വന്നതായും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപാര്‍ത്തവരാണ് ബിപ്ലബിന്റെ കുടുംബം. ഈ വിവരമാണ് വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്തതായി പറയുന്നത്.
കഴിഞ്ഞ മാസം 30 നാണ് എന്‍.ആര്‍.സി പട്ടിക പ്രസിദ്ധീകരിച്ചത്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടിയാണ് ഇന്ത്യന്‍ പൗരന്മാരായി തെളിയിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ആദ്യ കരടില്‍ 1.9 കോടി ആളുകളാണ് ഉള്‍പ്പെട്ടത്.
ALSO READ: യെമനില്‍ സൗദി വ്യോമാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു; അമ്പതോളം പേര്‍ക്ക് പരിക്കേറ്റു
അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും.
1951ലാണ് ആദ്യമായി എന്‍.ആര്‍.സി തയ്യാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വ്വികരോ 1951ലെ ലിസ്റ്റിലോ അതല്ലെങ്കില്‍ കട്ട് ഓഫ് ഡേറ്റിന് ഇടയിലുള്ള ഏതെങ്കിലും വോട്ടര്‍ലിസ്റ്റിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.
WATCH THIS VIDEO: