| Saturday, 10th June 2017, 10:43 am

'വസ്ത്രത്തിന് ഇറക്കം പോരാ'; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സദാചാര വാദികളുടെ അക്രമം ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലമാണ് സോഷ്യല്‍ മീഡിയ. ഇത്തരക്കാരുടെ അക്രമത്തിനു ഇരയാകുന്നതില്‍ കൂടുതല്‍ പേരും സെലിബ്രിറ്റികളുമായിരിക്കും കഴിഞ്ഞ ദിവസം വരെ ബോളിവുഡ് താരം ദീപിക പദുകോണിന് നേരെയായിരുന്നു അക്രമമെങ്കില്‍ ഇപ്പോഴത് തെന്നിന്ത്യന്‍ താരം അമലാ പോളിന് നേരെയായിരിക്കുകയാണ്.


Also read ബാലുശേരിയില്‍ സി.പി.ഐ.എം പ്രതിഷേധ പ്രകടനത്തിനു നേരെ നടന്നത് ഏകപക്ഷീയ അക്രമം; പ്രകടനം കടന്നു പേകവേ ആര്‍.എസ്.എസ് കല്ലെറിയുന്ന വീഡിയോ പുറത്ത്


എന്നാല്‍ തെന്നിന്ത്യന്‍ താരവും മലയാളിയുമായ അമലാ പോള്‍ ഇന്നലെ തന്റെ ഫേസ്ബുക്ക് പേജിലിട്ട ഫോട്ടോയ്ക്ക് പിന്നിലാണ് കേരളത്തിലെ സദാചാര വാദികള്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞാണ് ഒരു കൂട്ടം സദാചാരക്കാരുടെ രംഗപ്രവേശം.


Dont miss  ‘കുറിച്ചുവെച്ചോളൂ ഈ വാക്കുകള്‍’; എഴുന്നേറ്റ് നിന്നാല്‍ അവര്‍ നമ്മളെ വേട്ടയാടില്ല; എല്ലാ വ്യാജ കേസുകളോടും പോരാടുക തന്നെ ചെയ്യും; പ്രണോയ് റോയ്


മാന്യമായ വേഷം ധരിക്കണമെന്ന ഉപദേശത്തിന് പുറമെ അശ്ലീല കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഇപ്പോള്‍ ധരിച്ചിരിക്കുന്നത് കൂടി ഒഴിവാക്കിക്കൂടെയെന്ന ചോദ്യവും ഫോട്ടോയ്ക്ക് വന്നിട്ടുണ്ട്.

പ്രതിസന്ധികളെ മറികടക്കാന്‍ തന്റെയുള്ളിലെ തീയ്ക്ക് സാധിച്ചെന്ന് പറഞ്ഞ് താരം ഇട്ട ചിത്രത്തിന് നേരെയാണ് ഇത്തരം കമന്റുകളെന്നതാണ് പ്രധാന കാര്യം.


You must read this  ‘ഇനിയും കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബോംബ് വെച്ച് തകര്‍ക്കും’; ഭഗത് സിംഗാവാന്‍ നിര്‍ബന്ധിക്കരുതെന്ന് ഫഡ്നാവിസിനോട് സ്വതന്ത്ര എംഎല്‍എ


പ്രതിസന്ധികളെ മറികടക്കാന്‍ തന്റെയുള്ളിലെ തീയ്ക്ക് സാധിച്ചെന്ന് പറഞ്ഞ് താരം ഇട്ട ചിത്രത്തിന് നേരെയാണ് ഇത്തരം കമന്റുകളെന്നതാണ് പ്രധാന കാര്യം.


Latest Stories

We use cookies to give you the best possible experience. Learn more