അഹമ്മദാബാദ്: ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.സി.സി.ഐ. സെക്രട്ടറിയും കേന്ദ്ര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ മോദിയുടെ തന്നെ ചിത്രം സമ്മാനിക്കുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.
‘നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദിയുടെ ചിത്രം നരേന്ദ്രമോദിയുടെ സുഹൃത്തിന്റെ മകന് നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു,’ എന്നാണ് ജയ് ഷാ മോദിക്ക് ചിത്രം കൈമാറുന്നഫോട്ടോ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എഴുതിയത്.
नरेंद्र मोदी स्टेडियम में नरेंद्र मोदी जी को नरेंद्र मोदी जी की तस्वीर भेंट करते नरेंद्र मोदी जी के दोस्त के बेटे। pic.twitter.com/F8GkeXjJ0a
— Congress (@INCIndia) March 9, 2023
‘മികച്ച ആത്മരതിക്കാരനുള്ള നരേന്ദ്ര മോദി അവാര്‍ഡ്, മിസ്റ്റര്‍ നരേന്ദ്ര മോദിക്ക്!’ എന്നാണ് കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ടെസ്റ്റ് സീരിസിലെ നാലാം മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്നതിന് മുമ്പാണ് ജയ് ഷാ മോദിക്ക് ചിത്രം കൈമാറിയിരുന്നത്.
And the Narendra Modi award for best narcissist goes to… Mr. Narendra Modi!
In pic: Narendra Modi’s friend’s son presenting Narendra Modi’s photo to Narendra Modi at the Narendra Modi stadium. pic.twitter.com/kP9ZZJmbqg
— Congress Kerala (@INCKerala) March 9, 2023
ഇതിന് പിന്നാലെ, രഥത്തിന്റെ മാതൃകയില്‍ അലങ്കരിച്ച ഗോള്‍ഫ് കാറിന് മുകളില്‍ കയറിയ മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഒപ്പം നിര്‍ത്തി സ്റ്റേഡിയം വലയംവെച്ചിരുന്നു. തുടര്‍ന്ന് ഇരു നേതാക്കളും ചേര്‍ന്ന് കാണികള്‍ക്ക് നേരെ കൈ വീശിക്കാണിക്കുകയും ചെയ്തു.
Prime Minister Narendra Modi was also greeted with a photo of PM Narendra Modi in the Narendra Modi stadium. https://t.co/5lW2qMvDQG pic.twitter.com/CyDmdb3Mf5
— Suhasini Haidar (@suhasinih) March 9, 2023
സ്വയം പുകഴ്ത്തലിന്റെയും ആത്മ രതിയുടെയും അങ്ങേയറ്റമെന്നായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമര്‍ശനം. അതേസമയം ‘ക്രിക്കറ്റിലെ മോദി നയതന്ത്രം’എന്നാണ് പര്യടനത്തെ ബി.ജെ.പി വിശേഷിപ്പിച്ചത്.
Content Highlight: Social media mocking Jai Shah gifting a picture of Modi himself during India-Australia test match.