| Thursday, 12th October 2017, 10:48 pm

'കര്‍മ ഈസ് എ ബൂമറാംഗ്, പോസ്റ്റ് തിരിഞ്ഞു കൊത്തുകയാണല്ലോ രാമാ'; മണിയ്ക്ക് നിലവാരമില്ലെന്ന് പറഞ്ഞ ബല്‍റാമിന് സ്വന്തം പോസ്റ്റുകള്‍ ഓര്‍മ്മപ്പെടുത്തി സോഷ്യള്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്നെ വിമര്‍ശിച്ചു കൊണ്ടുള്ള മന്ത്രി എം.എം മണിയുടെ പോസ്റ്റിന് നിലവാരമില്ലെന്നു പറഞ്ഞ വി.ടി ബല്‍റാമിനെ തന്റെ പഴയെ പോസ്റ്റുകള്‍ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ. മണി തന്നെ രാമാ, ഹേ, എടോ, ബലമില്ലാത്ത രാമാ എന്നൊക്കെ വിളിച്ചതിനെ വിമര്‍ശിച്ചായിരുന്നു നേരത്തെ വി.ടി രംഗത്തെത്തിയത്. എന്നാലിപ്പോള്‍ വി.ടിയെ തന്റെ പോസ്റ്റുകളുടെ നിലവാരം ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ.

“നഴ്‌സറി കുട്ടികളെപ്പോലെ നാണം ആവുന്നില്ലേ ചേട്ടാ ഇതെല്ലാം ഒരു കാരണമായി എടുത്തുപറയാന്‍” എന്നായിരുന്നു ഒരു കമന്റ്. അതേസമയം, കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത് വി.ടിയുടെ തന്നെ മുന്‍കാല പോസ്റ്റുകളായിരുന്നു. മുമ്പ് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ, ” ഡാ മലരേ, കാളേടെ മോനേ ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നോന്ന് ആദ്യം നോക്ക്” എന്ന് പോസ്റ്റിട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ കമന്റുകളായി മാറിയിരിക്കുന്നത്.


Also Read: ‘ഫെയ്‌സ്ബുക്കിലെ നിലവാരമളക്കല്‍ വിദഗ്ദ്ധരൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ’; മണിയുടെ ‘ബലമില്ലാത്ത രാമാ, ഹേ, എടോ’ വിളികള്‍ ഇഷ്ടപ്പെടാതെ വി.ടി ബല്‍റാം


“അദ്ദേഹം ആരെയും തന്തക്കും തള്ളക്കും, കാളേടെ മോനേ എന്നൊന്നും വിളിച്ചില്ലല്ലോ? ആരോപണ വിധേയര്‍ ഈ നിമിഷം വരെയും മാനനഷ്ടകേസ് കൊടുത്തില്ല എന്നും കൂടി ഓര്‍ക്കണം. അവരെ ന്യായീകരിച്ച് ബൂമറാങ്ങ് ആകരുത്” എന്നൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.

“പാത്രമറിഞ്ഞേ വിളമ്പാന്‍ കഴിയൂ..,ഈ പോസ്റ്റ് തിരിഞ്ഞു കൊത്തുകയാണല്ലോ സാറെ.. വേഗം മുക്കിക്കൊ..” എന്നിന്നങ്ങനെ പോകുന്ന ചില കമന്റുകള്‍.

നേരത്തെ, രാമന്‍, ബലമില്ലാത്ത രാമന്‍, ഹേ, എടോ എന്നൊക്കെയുള്ള ബഹു.മന്ത്രി ശ്രീ. എംഎം മണി അവര്‍കളുടെ അഭിസംബോധനകളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. പോസ്റ്റ് എഴുതിക്കൊടുത്ത അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ സൈബര്‍ സഖാവിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മണിയെ ബല്‍റാം പരിഹസിച്ചിരുന്നു.


Don”t Miss:  ‘ഒട്ടും ബലമില്ലാത്ത രാമാ..നാണവും മാനവും ഉളുപ്പുമുള്ളവര്‍ ആരും തന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തു വരികയില്ല’; വി.ടി ബല്‍റാമിന് മറുപടിയുമായി എം.എം.മണി


ഫേസ്ബുക്കിലെ നിലവാരമളക്കല്‍ വിദഗ്ദരൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ? എന്നും ബല്‍റാം ചോദിച്ചിരുന്നു.

“ഒട്ടും ബലമില്ലാത്ത രാമന്‍മാര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നാലും ചിലത് പറയാതെ വയ്യ. “രാഷ്ട്രീയ വേട്ട” എന്ന വാക്കുപയോഗിക്കാന്‍ മിനിമം ധാര്‍മ്മികതയെങ്കിലും ഉണ്ടോ എന്ന് ആദ്യം ഇരുന്ന് ചിന്തിക്ക് ഹേ.” എന്നായിരുന്നു മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ചില പ്രതികരണങ്ങള്‍ കാണാം






We use cookies to give you the best possible experience. Learn more