ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ റേപ്പ് കാപ്പിറ്റല്‍ പരാമര്‍ശത്തിനെതിരെ ലോക്‌സഭയില്‍ ബഹളം വെച്ച ബി.ജെ.പി എം.പി സ്മൃതി ഇറാനിയ്ക്ക് മറുപടിയുമായി ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍. ലൈംഗികാക്രമണകേസില്‍ പ്രതികളായ ബി.ജെ.പി നേതാക്കളുടെ ലിസ്റ്റ് പുറത്തുവിട്ടാണ് ട്വിറ്ററില്‍ ഷെയിംലെസ് സ്മൃതി എന്ന ഹാഷ്ടാഗില്‍ പ്രചരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എം.ജെ അക്ബര്‍, കുല്‍ദീപ് സെംഗാര്‍, വിജയ് ജോളി, ചിന്മായനന്ദ്, സാക്ഷി മഹാരാജ്, രാഘവി, ഉമേഷ് അഗര്‍വാള്‍, പ്രമീന്ദര്‍ കട്ടാരിയ, ജയേഷ് പട്ടേല്‍, ശാന്തിലാല്‍ സോളങ്കി, രവീന്ദ്ര ബവാന്റഡേ, ഡി.എന്‍ ജീവരാജ്, കൃഷ്ണമൂര്‍ത്തി, എച്ച്.എസ് റാവത്ത്, അശോക് തനേജ, നിഹാല്‍ ചന്ദ, എച്ച്. ഹാലപ്പ, ഹമിദ് സദാര്‍, ഗോവിന്ദ് പരുമലാനി, അശോക് മക്വാന എന്നീ ബി.ജെ.പി എം.പിമാരും എം.എല്‍.എമാരുമടക്കമുള്ളവരുടെ പേരുകളാണ് പുറത്തുവിട്ടത്.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് റേപ്പ് കാപിറ്റല്‍ പരാമര്‍ശം രാഹുല്‍ നടത്തിയത്. പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്കു സംരക്ഷിക്കാന്‍ കഴിയാത്തതെന്നു വിദേശരാജ്യങ്ങള്‍ ചോദിക്കുകയാണെന്നു രാഹുല്‍ അന്നു പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭയില്‍ ബി.ജെ.പി കനത്ത പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്ന് രാഹുല്‍ വിളിച്ചതിനെതിരെയാണ് വനിതാ എം.പിമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി സഭയില്‍ പ്രതിഷേധിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് കാഹളം മുഴക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശമാണോ ഇതെന്നും അവര്‍ ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്.
അതേസമയം പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുസംഭവിച്ചാലും ഞാന്‍ മാപ്പ് പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ പറഞ്ഞു.
WATCH THIS VIDEO: