'മെസിക്ക് മാത്രം കാണാന്‍ കഴിഞ്ഞ ആംഗിള്‍; ബുസ്‌ക്കറ്റ്, ആല്‍ബ, ബെഞ്ചമിന്‍ ടച്ച് കൂടി വന്നപ്പോള്‍ പിറന്നത് ക്ലാസിക്ക് ഗോള്‍'
എം.എല്‍.എസ് ലീഗില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തിയിരിക്കുകയാണ്
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെ താരം ഗോള്‍ നേടുകയും ചെയ്തു. മെസിയുടെ ഗോളടക്കം മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമി വിജയിച്ചത്.
89ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍. ഒരുപാട് വ്യത്യസ്തതകളുള്ള മേജര്‍ സോക്കര്‍ ലീഗിലെ മെസിയുടെ ഡെബ്യൂട്ട് ഗോളിനെ പുകഴ്ത്തുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.
എല്ലാ തരത്തിലും ടീം വര്‍ക്കിലൂടെ പിറന്ന ഗോളിന്റെ ബുദ്ധികേന്ദ്രം ലയണല്‍ മെസി നിയന്ത്രിച്ച കാഴ്ചക്കാണ് ഞായറാഴ്ച ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷിയായത്.
സ്വന്തമായി അവസരം ക്രിയേറ്റ് ചെയ്ത് മറ്റ് താരങ്ങളെക്കൂടി ഗോളിന്റെ ഭാഗമാക്കുകയായിരുന്നു മെസി.
ബോക്‌സിന് പുറത്ത് ഏകദേശം രണ്ട് മൂന്ന് മീറ്റര്‍ അകലെ നിന്നാണ് ഗോളിലേക്കുള്ള നീക്കത്തിലുള്ള പന്ത് മെസിക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ആര്‍. റോബിന്‍സണ് ബോക്‌സിന്റെ തൊട്ടടുത്തേക്ക് മെസി പന്ത് കൈമാറി.
റാബിന്‍സണ്‍ ഈ പന്ത് സര്‍ജിയോ ബുസ്‌ക്കറ്റിന് മൈനസ് നല്‍കുകയും, ബോള്‍ കൈക്കലാക്കിയ ബുസ്‌ക്കറ്റ് ഇടത് വശത്തേക്ക് തട്ടിവിടുകയും ചെയ്തു. അവിടെയുള്ളത് ജോര്‍ഡി ആല്‍ബ, താരം ബൈസിക്കിള്‍ കിക്കിലൂടെ ബോക്‌സിന് നടുവിലുള്ള മെസിക്ക് ബോള്‍ നല്‍കി. മെസി ബോള്‍ ഫിനിഷ് ചെയ്യും എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍.
എന്നാല്‍ തന്നെ വളഞ്ഞ നാല് ന്യൂ യോര്‍ക്ക് റെഡ് താരങ്ങളെ കബളിപ്പിച്ച് താരം കണ്ടത്തിയ ചെറിയ ആംഗിളിലൂടെ ബോക്‌സിന്റെ വലത് വിശത്തുള്ള ബെഞ്ചമിന്‍ ക്രെമാഷിയെ ലക്ഷമാക്കിയുള്ള അത്യുഗ്രന്‍ പാസ്. ബെഞ്ചമിന്‍ ബോക്‌സിന്റെ വലതുവശത്തേക്ക് ഓടി പന്ത് കളക്ട് ചെയ്ത്, ഉടന്‍ തന്നെ വീണ്ടും മെസിക്ക് തന്നെ നല്‍കി.
അപ്പോഴേക്കും മെസി ബോക്‌സിനുള്ളില്‍ പൂര്‍ണമായും ഫ്രീയിയരുന്നു, ഒറ്റ ടച്ചിലൂടെ താരം അത് ഫിനിഷ് ചെയ്യുകയും ചെയ്തു.
അതേസമയം, ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി കഴിഞ്ഞ ദിവസം ഒരു മത്സരം വിജയിക്കുന്നത്. കളിയുടെ 37ാം മിനിട്ടില്‍ ഡീഗോ ഗോമെസിന്റെ ഗോളിലൂടെ മയാമി ആദ്യ ലീഡെടുത്തത്.
മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല.
ആദ്യ പകുതിയില്‍ വിശ്രമത്തിലായിരുന്ന മെസി രണ്ടാം പകുതിയുടെ 60ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്.
Content Highlight: Social media is now praising Messi’s debut goal in the Major Soccer League