കൊച്ചി: സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്ന് വരണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വനിതകള്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരണം. ഇത് കാലഘട്ടം ആവശ്യപ്പെടുന്നതാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. അതേ സമയം സമൂഹത്തിലെ സ്‌നേഹവും സഹവര്‍ത്തിത്വവും സാമൂഹിക മാധ്യമങ്ങള്‍ ഇല്ലാതാക്കുന്നതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. മുസ്‌ലിം വനിതകളുടെ വസ്ത്രധാരണത്തെയും ആചാരങ്ങളെയും കുറിച്ചുള്ള മാധ്യമ ചര്‍ച്ചകളില്‍ ജാഗ്രത പുലര്‍ത്തണം. വസ്ത്രധാരണത്തിനും പൊതു ഇടപെടലിനുമുള്ള സുരക്ഷിത മേഖലകള്‍ ഇസ്‌ലാം നിര്‍വ്വചിച്ചിട്ടുണ്ട്. നവമാധ്യമങ്ങള്‍ അപകടകാരികളാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
എറണാകുളത്തു നടക്കുന്ന വനിതാലീഗ് പ്രഥമ ദേശീയ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഹൈദരലി തങ്ങളുടെ പരാമര്‍ശം. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വറുടെ അധ്യക്ഷയില്‍നടന്ന യോഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്.
ലിംഗസമത്വം പ്രകൃതിവിരുദ്ധവും ഇസ്‌ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്ന എ.പി അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹൈദരലി തങ്ങളുടെ പ്രസ്താവന.