| Wednesday, 12th September 2018, 7:35 pm

സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിട്ട് യൂറോപ്യന്‍ യൂണിയന്‍: ഭീകരവാദ പോസ്റ്റുകള്‍ ഒരു മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീകരവാദ പ്രചരണത്തിനെതിരെ കടുത്ത നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍. ഉള്ളടക്കത്തെക്കുറിച്ച് അധികൃതര്‍ പരാതിപ്പെട്ട് ഒരു മണിക്കൂറിനകം സമൂഹമാധ്യമങ്ങള്‍ നടപടിയെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യു ട്യൂബ് തുടങ്ങിയ വമ്പന്‍ കമ്പനികളോടാണ് നിര്‍ദേശം. ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും ഉപയോഗിച്ച് സംഘടനയിലേക്ക് ഭീകരര്‍ ആളെക്കൂട്ടുകയും നഗരങ്ങളില്‍ ആക്രമണങ്ങളും കൂട്ടക്കൊലപാതകങ്ങളും നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.


മെസേജുകളുടെ ഉള്ളടക്കം സ്വന്തംനിലയ്‌ക്കോ, റിപ്പോര്‍ട്ട് ചെയ്ത് ഒരു മണിക്കൂറിനകമോ നീക്കം ചെയ്യണമെന്നാണ് പുതിയ നിയമം. ഇല്ലെങ്കില്‍, കമ്പനികളുടെ ആഗോള വരുമാനത്തിന്റെ നാലു ശതമാനം പിഴയായി അടയ്‌ക്കേണ്ടി വരും.

കമ്പനികള്‍ സ്വമേധയാ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാത്തതിനാലാണ് നിലപാട് കടുപ്പിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ങ്കര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ മാത്രം ഐ.എസ് തീവ്രവാദികളുമായി ബന്ധപ്പെട്ട 7000 ഓണ്‍ലൈന്‍ പ്രചാരണങ്ങളാണു യൂണിയന്‍ ഇടപെട്ടു നീക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more