കൊതുകുകളെ തുരത്താന്‍ ഫോഗിംങ് ചെയ്ത സി.പി.ഐ.എം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപരിവാര്‍ പ്രചരണം; വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
Daily News
കൊതുകുകളെ തുരത്താന്‍ ഫോഗിംങ് ചെയ്ത സി.പി.ഐ.എം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപരിവാര്‍ പ്രചരണം; വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st June 2017, 7:34 pm

 

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തുക എന്നത് സംഘപരിവാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന ഒന്നാണ്. അടുത്തിടെയായി കേരളത്തില്‍ ഇത്തരത്തിലുള്ള നിരവധി വ്യാജപ്രരണങ്ങളാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിട്ടുള്ളതും. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ സി.പി.ഐ.എം കൗണ്‍സിലറുടെ പേരിലുള്ള വ്യാജപ്രചരണവും സോഷ്യല്‍ മീഡിയയുടെ ഇടപെടലും.


Also read യോഗദിനത്തില്‍ ശവാസനവുമായി മധ്യപ്രദേശിലെ കര്‍ഷകര്‍; സര്‍ക്കാര്‍ നിലപാടിനെതിരായ സമരത്തില്‍ പങ്കുചേര്‍ന്ന് സംഘപരിവാര്‍ സംഘടനയും


ബിനുവിന്റെ ഈ പ്രവര്‍ത്തിയെയാണ് ബോംബാക്രമണമായി സംഘപരിവാരങ്ങള്‍ വിശേഷിപ്പിച്ചത്. തന്റെ വാര്‍ഡില്‍ ഉള്‍പ്പെട്ട ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന്റെ മുന്നില്‍ ഫോഗിംഗ് നടത്തുന്ന ബിനുവിനെ സംസ്ഥാന കാര്യാലയത്തിനു ബോംബെറിയുന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ എന്നാണ് “കൈലാസ് ശശിധരന്‍ നായര്‍” എന്ന അക്കൗണ്ട് വിശേഷിപ്പിച്ചത്.

 

“പ്രതികരിക്കൂ സമൂഹമേ” എന്നു പറഞ്ഞായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രചരണത്തിന് അല്‍പ്പായുസ് മാത്രമേ ഉണ്ടായുള്ളു. ബിനു ഇന്ന് രാവിലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോഗിംങ്ങിന്റെ ചിത്രത്തില്‍ “ഇന്നത്തെ ഫോഗിങ്ങ് 21/6/17 .B.J.P സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലൂടെ കടന്ന് പോയപ്പോള്‍” എന്ന് വ്യക്തമാക്കിയിരുന്നു.


Dont miss ‘പ്രണയവും ജാതകവും ഒരുമിച്ച് നടക്കില്ല’; കാമുകിയെ ഒഴിവാക്കാന്‍ ജ്യോത്സ്യത്തിന്റെ കൂട്ട് പിടിച്ച യുവാവിന് ജ്യോത്സ്യന്റെ കിടിലന്‍ മറുപടി; വീഡിയോ കണ്ടത് നാലര ലക്ഷം പേര്‍


ബി.ജെ.പി കാര്യാലയത്തിന് മുന്നിലെ ഫോഗിംങ് ബോംബാക്രമണമായി സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ സോഷ്യല്‍ മീഡിയ ബിനുവിന്റെ ചിത്രങ്ങള്‍ സഹിതം പ്രചരണത്തെ തുറന്ന് കാട്ടുകയും ചെയ്തു. കൈലാസ് ശശിധരന്‍ നായരുടെ അക്കൗണ്ട് ഇപ്പോള്‍ ഫേസ്ബുക്കില്‍ ലഭ്യമല്ല.