ഇടുക്കി ചിന്നക്കനാലില്‍ ഭീതി നിറച്ച അരിക്കൊമ്പനെ പിടിക്കാനുള്ള വനംവകുപ്പിന്റെ മിഷനും നാടുകടത്താനുള്ള ശ്രമങ്ങളുമാണ് ഇപ്പോള്‍ മാധ്യമങ്ങളിലാകെ ചര്‍ച്ചാവിഷയം. ശനിയാഴ്ച ഉച്ച കഴിഞ്ഞ് അരിക്കൊമ്പനെ മയക്കിയ ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ആനയെ സ്ഥലത്ത് നിന്നും മാറ്റാനുള്ള ശ്രമത്തിലാണ്.
ഈ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ച ശ്രദ്ധ നേടുകയാണ്. മിഷന്‍ അരിക്കൊമ്പന്‍ സിനിമ ആവുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ജിസ് ജോയ് ചിത്രമാണെങ്കില്‍ ‘എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്ന് അറിയാന്‍ സാധിച്ചാല്‍ എല്ലാവരും പാവങ്ങളാ,’ എന്ന് അരിക്കൊമ്പന്‍ പറയുമെന്നാണ് ഒരു മീമില്‍ കാണുന്നത്. വൈശാഖ് ചിത്രത്തിലും ലിജോ ലോസ് പെല്ലിശ്ശേരി ചിത്രത്തിലും അരിക്കൊമ്പന്‍ വരുന്നതും മീമിലുണ്ട്. സോഷ്യല്‍ മീഡിയയിലെ ഒരു ഗ്രൂപ്പിലിട്ട ഈ പോസ്റ്റിന് രസകരമായ കമന്റുകളാണ് വരുന്നത്.
‘ലെ അരികൊമ്പന്‍ പിടിയാനയോട്: മോശം വിചാരിക്കില്ലെങ്കില്‍ ഞാനൊരു കാര്യം ചോദിക്കട്ടെ. ഇവിടുന്ന് കുറച്ചു ദൂരെയുള്ള ഒരു റേഷന്‍ കടയില്‍ ഞാന്‍ ഒരു സ്‌പെഷ്യല്‍ അരി തിന്നാന്‍ പോവുന്നുണ്ട്.. എന്റെ കൂടെ വരുന്നുണ്ടോ?
എ വിനീത് ശ്രീനിവാസന്‍ ചിത്രം,’ എന്നാണ് പോസ്റ്റിന് വന്ന ഒരു കമന്റ്.
‘കുറച്ച് അരി എടുക്കട്ടേ അരികൊമ്പാ, വി.എ. ശ്രീകുമാര്‍ ചിത്രം,
രാജമൗലി ആണേല്‍: ചക്ക കൊമ്പന്‍ എന്റെ കൂടെ ഉള്ളിടത്തോളം കാലം ഒരു വനം വകുപ്പിനും എന്നെ പിടിക്കാന്‍ പറ്റില്ല മാമാ,
അരികൊമ്പന്‍ എവിടെ എന്നുള്ള സത്യം എന്നോടൊപ്പം മണ്ണില്‍ അലിഞ്ഞ് ഇല്ലാതാവും
ഫിലിം ബൈ ജീത്തു ജോസഫ്,
മയക്കുവെടി വെക്കാതിരിക്കാന്‍ പറ്റുവോ… ഇല്ല ല്ലെ
പ്രിയദര്‍ശന്‍ ചിത്രം,
ലെ ജീത്തു ജോസഫ്- അരിക്കൊമ്പനാണെന്ന് കരുതി കഥയുടെ പകുതി വരെ ചക്കക്കൊമ്പന് പിന്നാലെ പോകുന്നവര്‍ ട്വിസ്റ്റ് ട്വിസ്റ്റ്,
ന്നാ താന്‍ എന്നെ പിടിക്ക്- രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രം,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Content Highlight: social media discussion on what will happen if Mission Arikomban becomes a movie