| Monday, 30th January 2023, 9:00 am

എല്ലാ വിളകളുടെയും ഡീറ്റെയ്ല്‍സ് അറിയാവുന്ന പൃഥ്വിരാജ്, കൃഷി മോശമെന്ന് പറയണമെങ്കില്‍ കര്‍ഷകശ്രീ അവാര്‍ഡ് വേണമെന്ന് പറയുന്ന അല്‍ഫോണ്‍സ് പുത്രന്‍; സിനിമാ താരങ്ങള്‍ കര്‍ഷകരായാല്‍; സോഷ്യല്‍ മീഡിയ ചര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ പറ്റിയും സിനിമാ താരങ്ങളെ പറ്റിയും പലപ്പോഴും രസകരമായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. താരങ്ങളെ പറ്റിയുള്ള ഒരു വ്യത്യസ്തമായ ചര്‍ച്ച ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സംവിധായകര്‍ കര്‍ഷകരായാല്‍ എന്ന ആശയത്തോടെ എസ്.എം.എം.ഡി (ഷിറ്റിയില്‍ മലയാളം മൂവി ഡീറ്റെയ്ല്‍സ്) എന്ന ഗ്രൂപ്പില്‍ വന്ന ട്രോളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഇതിന്റെ കമന്റ് ബോക്‌സില്‍ സിനിമാ താരങ്ങളെ കര്‍ഷകരാക്കി രസകരമായ നിരവധി കമന്റുകളാണ് വന്നത്.

സാധാരണ മൈസൂര്‍ പഴം എന്ന് പറഞ്ഞു കൃഷി തുടങ്ങും, വിളവെടുക്കുമ്പോള്‍ അണ്ടര്‍ കവര്‍ ഞാലിപ്പൂവന്‍ തരുന്ന കര്‍ഷകന്‍ എന്നാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ പറ്റി വന്ന കമന്റ്. നാട്ടില്‍ ഇറങ്ങാന്‍ പോകുന്ന എല്ലാ പുതിയ വിത്തിന്റെയും സകലവിവവരങ്ങളും അറിയാവുന്ന കര്‍ഷകനെന്നാണ് കമന്റ് ബോക്‌സിലൊരാള്‍ പൃഥ്വിരാജിനെ വിശേഷിപ്പിച്ചത്. ഇറക്കിയ കൃഷിക്ക് എല്ലാം 200% വിളവ് കിട്ടിയ കര്‍ഷകനെന്നാണ് എസ്.എസ്. രാജമൗലിക്ക് കിട്ടിയ കമന്റ്.

‘കൃഷിക്ക് വേണ്ടി പുതിയ ടെക്‌നിക്കുകളും രീതികളും വര്‍ഷങ്ങള്‍ക്ക് മുമ്പേ പരിചയപെടുത്തിയ കര്‍ഷകന്‍- കമല്‍ ഹാസന്‍, അഞ്ച് സെന്റില്‍ 50 ഇനം ഇറക്കും, വിളവെടുക്കുമ്പോ വട്ടപ്പൂജ്യം കൊയ്യുന്ന ഒരു ഹതഭാഗ്യ കര്‍ഷകന്‍- വിക്രം, സ്ത്രീകളെ മാത്രം തന്റെ തോട്ടത്തില്‍ പണിക്ക് നിര്‍ത്തുന്ന കര്‍ഷകന്‍, കൂടാതെ തന്റെ വിളകള്‍ക്ക് സ്ത്രീകള്‍ക്ക് 90% ഡിസ്‌കൗണ്ട്- ജിയോ ബേബി, എന്റെ കൃഷി മോശമാണെന്ന് പറയണമെങ്കില്‍ നിനക്ക് കര്‍ഷക ശ്രീ അവാര്‍ഡ് വേണമെന്ന് പറയുന്ന കര്‍ഷകന്‍- അല്‍ഫോണ്‍സ് പുത്രന്‍, ഹൈക്ലാസ് പച്ചക്കറികള്‍ മാത്രം കൃഷി ചെയ്യുന്ന കര്‍ഷകന്‍- പ്രിയദര്‍ശന്‍, വെട്ടുക്കിളികളെ പോലും ഓടിക്കാത്ത നന്മമരം കര്‍ഷകന്‍-ജയസൂര്യ,

തെങ്ങില്‍ കേറി തേങ്ങായിടില്ല, പകരം തെങ്ങു തന്നെ മൂടോടെ പിഴുതെടുത്തു തേങ്ങായിടുന്ന കര്‍ഷകയ്യ- ബാലയ്യ, ഒരേ വിള തന്നെ വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന കര്‍ഷകന്‍- വിജയ്,

പാടം പാട്ടത്തിനെടുത്ത് നെല്‍കൃഷി തുടങ്ങും. കൊയ്യാറാവുമ്പോള്‍ വേറെ പറമ്പില്‍ പോയി വാഴ നടും, കുല വെട്ടാറാവുമ്പോഴേക്കും ആദ്യത്തെ പറമ്പിലെ നെല്ലോക്കെ നല്ലോണം കരിഞ്ഞു കാണും, അപ്പോള്‍ അവിടെ പോയി ചീര നടും, എന്നിട്ട് മാര്‍ക്കറ്റില്‍ പോയി പച്ചക്കറി ഹോള്‍ സെയില്‍ വിലയ്‌ക്കെടുത്തു കച്ചവടം ചെയ്യുന്ന ഒരു പ്രത്യേക തരം കര്‍ഷകന്‍- ഗൗതം വാസുദേവ് മോനോന്‍,’ എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.

Content Highlight: social media discussion on what If movie stars become farmers

We use cookies to give you the best possible experience. Learn more