കരിക്കിന്റേതായി പുറത്ത് വന്ന ഏറ്റവും പുതിയ സീരിസാണ് സാമര്‍ത്ഥ്യ ശാസ്ത്രം. മേക്കിങ്ങിലെ വ്യത്യസ്തത, കണ്ടന്റിലെ ക്വാളിറ്റി, അഭിനേതാക്കളുടെ പ്രകടനം എന്നിവ കൊണ്ടെല്ലാം സീരിസ് ശ്രദ്ധ നേടുന്നുണ്ട്.
പല സ്ഥലങ്ങളില്‍ പല സാഹചര്യങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ അഞ്ച് പേരെ ഒരു തട്ടിപ്പുകാരന്‍ പറ്റിക്കുന്നതും ഇവര്‍ അഞ്ച് പേരും ഇയാളെ കണ്ടെത്തി തങ്ങളുടെ പണം തിരിച്ച് കണ്ടെത്താന്‍ നോക്കുന്നതുമാണ് സീരിസിന്റെ ഇതിവൃത്തം.
അതേസമയം സീരിസിനോട് സാമ്യമുള്ള മറ്റ് ചില സിനിമകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സാമര്‍ത്ഥ്യ ശാസ്ത്രം കോപ്പിയടിയാണോയെന്നാണ് ഇവര്‍ ചോദിക്കുന്നത്.
2019ല്‍ പുറത്ത് വന്ന നാനിയുടെ ഗ്യാങ് ലീഡറാണ് അതിലൊന്ന്. തട്ടിപ്പിനിരയായവര്‍ ഒറ്റക്കെട്ടായി ഒരു പദ്ധതിയിട്ട് തങ്ങളെ ചതിച്ചവനിട്ട് ഒരു പണികൊടുക്കാനും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനും വേണ്ടി ഇറങ്ങിത്തിരിക്കുന്ന കഥ തന്നെയല്ലേ സീരിസിന്റേതുമെന്നാണ്
രണ്‍വീര്‍ സിങ്, അനുഷ്‌ക ശര്‍മ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ലേഡീസ് v/s റിക്കി ബാലിന്റെ കഥയും ഇതുതന്നെയാണെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്‍വീര്‍ പല വേഷങ്ങളില്‍ കുറേ സ്ത്രീകളെ പരിചയപ്പെട്ട് അവരെ പറ്റിച്ചു കാശ് ഉണ്ടാക്കി മുങ്ങുന്നു. അവരെല്ലാം ചേര്‍ന്ന് ഇയാളെ കണ്ടെത്തി കാശ് തിരിച്ച് പിടിക്കാന്‍ പദ്ധതി ഉണ്ടാക്കുന്നതാണ് ലേഡീസ് v/s റോക്കി ബാലിന്റെ കഥ. 2008ല്‍ പുറത്തിറങ്ങിയ കൊറിയന്‍ സിനിമ ഗേള്‍ സ്‌കൗട്ടിന്റെ കഥയും ഇതുതന്നെയാണന്നും കമന്റുകളിലുണ്ട്.
അതേസമയം തന്നെ കോപ്പിയടി ആരോപണങ്ങളെ എതിര്‍ത്തുകൊണ്ടുള്ള വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇതുപോലുള്ള ഒരുപാട് കഥകള്‍ പല ഭാഷകളില്‍ പല സിനിമകളില്‍ ഇറങ്ങിയിട്ടുണ്ടല്ലോ എന്ന് വിചാരിച്ച് ഇത് അതിന്റെ തനി കോപ്പി ആണെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ലല്ലോ എന്നാണ് ഒരു കമന്റ്.
ഈ ത്രെഡ് വെച്ചുള്ള ഒരുപാട് സിനിമകള്‍ ഉണ്ടെന്ന് വെച്ച് സീരിസ് ഒന്നും ചെയ്യാന്‍ പാടില്ലേ, സീരിസ് മുഴുവന്‍ കഴിഞ്ഞിട്ട് പോരേ കോപ്പിയടി ആരോപണമെന്നും കമന്റുണ്ട്.
നാല് എപ്പിസോഡാണ് ഇതുവരെ ഈ സീരിസില്‍ പുറത്ത് വന്നിരിക്കുന്നത്. സാമര്‍ത്ഥ്യ ശാസ്ത്രം സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. നിലീന്‍ സാന്‍ഡ്ര ആണ് തിരക്കഥ. ശബരീഷ് സജ്ജിന്‍, കൃഷ്ണ ചന്ദ്രന്‍, നിലീന്‍ സാന്‍ഡ്ര, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, റീനു സണ്ണി, ദേവി വര്‍മ, ഷൈനി സാറ, ജിന്‍സ് ഷാന്‍, സ്നേഹ ബാബു തുടങ്ങിയവരാണ് പ്രധാന താരങ്ങളായി എത്തിയത്.
Content Highlight: social media discussion on the similarities between samarthya shasthram and aother movies