|

ജയഹേയില്‍ പലരെയും ട്രോളുന്നതിന് ഇടയില്‍ രക്ഷപ്പെട്ടത് ഈ ടീംസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിറ്റുകളിലൊന്നാണ് വിപിന്‍ ദാസിന്റെ സംവിധാനത്തിലെത്തിയ ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു.

ചിത്രം കഴിഞ്ഞ ദിവസം ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലും റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് ചിത്രത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ജയയുടെ ചവിട്ട് കിട്ടിയ വേദന കൊണ്ട് ആയുര്‍വേദ മെഡിക്കല്‍ ഷോപ്പില്‍ മരുന്നിന് വേണ്ടി രാജേഷ് പോകുന്നുണ്ട്. ഈ സീനിനെക്കുറിച്ചാണ് ഇപ്പോള്‍ ചില സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തില്‍ പലരെയും ട്രോളുന്നതിനിടിയിലുള്ള ഒരു ട്രോള്‍ രംഗമാണിതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

വയറ് വേദനക്ക് ഉള്ള മരുന്നുണ്ടോയെന്ന് ചോദിച്ചിട്ടാണ് രാജേഷ് ഈ മെഡിക്കല്‍ ഷോപ്പില്‍ ചെല്ലുന്നത്. ലൂസ് മോഷനാണോയെന്നാണ് ആദ്യം കടക്കാരന്‍ ചോദിക്കുന്നത്. വയറിന് ഒരു ചവിട്ട് കിട്ടിയതാണെന്ന് പറയുന്നതോടെ അങ്ങനെയാണെങ്കില്‍ സ്‌കാന്‍ ചെയ്യേണ്ടി വരും ഇന്റേര്‍ണല്‍ ബ്ലീഡിങ്ങ് ഉണ്ടാകും മെഡിക്കല്‍ കോളേജില്‍ കാണിക്കാനാണ് ആയുര്‍വേദ കടക്കാരന്‍ പറുന്നത്.

അത് കേട്ട് മരുന്ന് വാങ്ങാതെ രാജേഷ് തിരിച്ച് പോകുന്നുണ്ട്. ഇവിടെ ആകെപാടെ ആണ്ടില്‍ ഒരിക്കലാണ് ഒരു കസ്റ്റമര്‍ വരുന്നതെന്നും അവരെയൊക്കെ പറഞ്ഞ് അലോപ്പതിക്ക് വിടുമോയെന്ന് കടയില്‍ നിന്നും മറ്റൊരാള്‍ കടക്കാരനോട് ചോദിക്കുന്നുണ്ട്. ഇന്റേര്‍ണല്‍ ബ്ലീഡിങ്ങിന് ഇവിടെ മരുന്നില്ലയെന്ന് തന്നെയാണ് കടക്കാരന്‍ മറുപടി കൊടുക്കുന്നത്.

ജയ ജയ ജയ ജയ ഹേയില്‍ പലരെയും ട്രോള്ളുന്നതിനിടയില്‍ രക്ഷപെട്ടത് ഇവര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു പാരമ്പര്യവാദിയായ രാജേഷ് ഈ കടയില്‍ അല്ലാതെ എവിടെയും പോകില്ലെന്നും കാര്യത്തിന്റെ സീരിയസ്‌നെസ് മനസിലാക്കിയ കടക്കാരന്‍ മറ്റ് ചിലരെ പോലെ തോന്നിയ മരുന്ന് കൊടുക്കാതെ മെഡിക്കല്‍ കോളേജിലേക്കു പറഞ്ഞുവിട്ടതിനെക്കുറിച്ചും ഇവര്‍ പറയുന്നുണ്ട്.

നാട്ടിലെ മെഡിക്കല്‍ ഷോപ്പിലുള്ളവരെയും ചിത്രത്തില്‍ ട്രോളുന്നുണ്ടെന്നും അധികമാരും ശ്രദ്ധിക്കാതെ പോയ സീനാണെന്നും ഇവര്‍ സൂചിപ്പിക്കുന്നു. ഹോസ്പിറ്റലില്‍ ചെന്ന് ഡോക്ടര്‍മാരുടെ എഴുത്തില്ലാതെ മരുന്ന് പുറത്ത് നിന്നും വാങ്ങി കഴിക്കുന്നവരുണ്ട്. അവര്‍ക്ക് ഡോക്ടറിന്റെ കുറിപ്പില്ലാതെ മരുന്ന് കൊടുക്കുന്ന മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകളാണ് കൂടുതലുള്ളതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലക്ഷണങ്ങള്‍ കേട്ടപ്പോള്‍ തന്നെ രോഗം ഇന്റേര്‍ണല്‍ ബ്ലീഡിങ്ങാണെന്ന് പറഞ്ഞ ഫാര്‍മസിസ്റ്റിനെ പോലെയുള്ളവരെക്കുറിച്ചും ചിലര്‍ പറയുന്നുണ്ട്.

content highlight: social media discussion on  jaya jaya jaya jaya hey

Video Stories