| Thursday, 16th May 2024, 8:03 pm

12 വര്‍ഷം മുമ്പുള്ള കണക്കുകളുമായി മഞ്ഞപ്പട, മെയ് 18ന്റെ കണക്കുമായി പ്ലേ ബോള്‍ഡ്, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ചെന്നൈ- ബാംഗ്ലൂര്‍ മത്സരം

സ്പോര്‍ട്സ് ഡെസ്‌ക്

17ാമത് ഐ.പി.എല്‍ അതിന്റെ അടുത്ത ഘട്ടതിതലേക്ക് കടക്കാന്‍ പോവുകയാണ്. ഗ്രൂപ്പ് മത്സരങ്ങള്‍ ഏറെക്കുറെ അവസാനിക്കാറായ സ്ഥിതിക്ക് പ്ലേ ഓഫിലേക്കുള്ള യോഗ്യതക്ക് വേണ്ടി ശക്തമായ മത്സരമാണ് നടക്കുന്നത്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രമാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ ഇനിയുള്ള ഒരൊറ്റ മത്സരം ജയിച്ചാല്‍ ക്വാളിഫൈയാകും.

എന്നാല്‍ പ്ലേയോഫ് യോഗ്യത നേടുന്ന മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ടീമിന് വേണ്ടി ശക്തമായ മത്സരമാണ് നടക്കുന്നത്. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ചൈന്നൈ സൂപ്പര്‍ കിങ്‌സിനും, നാലാം സ്ഥാനത്തുള്ള ഹൈദരബാദ് സണ്‍റൈസേഴ്‌സിനും, അഞ്ചാം സ്ഥാനത്തുള്ള ദല്‍ഹി ക്യാപ്പിറ്റല്‍സിനും ആറാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും തുല്യ സാധ്യതയാണുള്ളത്.

18ാം തിയതി നടക്കുന്ന ചെന്നൈ- ബെംഗളൂരു മത്സരത്തിന് ഇതോടെ നോക്കൗട്ട് മാച്ചിന്റെ രൂപമാണ് ഉള്ളത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ഇരു ടീമുകളുടെയും അവസാന ഗ്രൂപ്പ് ഘട്ട മത്സരമാണിത്.

ഈ മത്സരത്തിനെപ്പറ്റിയും പ്ലേ ഓഫ് യോഗ്യതകളെപ്പറ്റിയുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 12 വര്‍ഷം മുമ്പുള്ള ഐ.പി.എല്‍ സീസണിലെ ചെന്നൈയുടെ പ്രകടനവും ഈ സീസണിലേത് പോലെയെന്നാണ് ചെന്നൈ ആരാധകരുടെ വാദം.

2012 സീസണിലും പ്ലേ ഓഫില്‍ കടക്കാന്‍ ചെന്നൈ കഷ്ടപ്പെട്ടിരുന്നുവെന്നും, ആ സീസണില്‍ ഏറ്റവുമധികം തവണ ടോസ് തോറ്റത് ചെന്നൈയുടെ ക്യാപ്റ്റനായിരുന്നുവെന്ന കൗതുകകരമായ കാര്യമാണ് ചെന്നൈ ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ആ സീസണിലും കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നുവെന്നതും ഇതേ കൗതുകം കൂട്ടുന്നുണ്ട്.

അതേ സമയം മെയ് 18ന് ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ബെംഗളൂരുവിന്റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ സ്റ്റാറ്റ്‌സാണ് ബെംഗളൂരു ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യം. ഇതുവരെ മെയ് 18ന് നടന്ന മത്സരങ്ങളില്‍ കോഹ്‌ലി ഫിഫ്റ്റി നേടിയിട്ടുണ്ട് എന്നാണ് പ്ലേ ബോള്‍ഡ് ആര്‍മി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. വിജയം ആവശ്യമായ മത്സരത്തില്‍ കിങ് തന്റെ വിശ്വരൂപം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നു. ബ്ലാക്ക് മാര്‍ക്കറ്റില്‍ ഒരു ലക്ഷത്തിന് വരെ ടിക്കറ്റ് വില്‍ക്കുന്നുണ്ടെന്നാണ് വിവരം. റെക്കോഡ് വ്യൂ ആണ് ഈ മത്സരത്തിലൂടെ ജിയോ സിനിമ ലക്ഷ്യമിടുന്നത്.

Content Highlight: Social media discussion on Chennai vs Bengaluru match in IPL

We use cookies to give you the best possible experience. Learn more