| Wednesday, 23rd March 2022, 11:18 am

ജാംബവാന്‍ അത് ലാലേട്ടനാണ്, എന്താണ് അങ്ങേരുടെ വര്‍ക്ക്, അപ്പപ്പാ, ശരിക്കും അത്ഭുതം തോന്നി: ചര്‍ച്ചയായി മോഹന്‍ലാലിന്റെ ആക്ഷന്‍ സീനുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘ആറാട്ട്’. സിനിമ തിയേറ്ററുകളില്‍ വിജയമായിരുന്നില്ലെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ഒ.ടി.ടിയില്‍ പ്രദര്‍ശനം തുടരുന്നത്.

സിനിമയിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. അത്തരത്തില്‍ രാഹുല്‍ മാധവന്‍ മോഹന്‍ലാല്‍ ചെയ്യുന്ന സംഘട്ടന രംഗങ്ങളെ കുറിച്ച് പറയുന്ന ഒരു കുറിപ്പും ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

‘ജില്ലയില്‍ ഞാന്‍ കണ്ട ഒരു ജാംബവാന്‍ അത് ലാലേട്ടനാണ്. എന്താണ് അങ്ങേരുടെ വര്‍ക്ക്, അപ്പപ്പാ, ശരിക്കും അത്ഭുതം തോന്നി. എന്താണ് ആ ശരീരം, കാലെല്ലാം ഫുള്‍ വിരിച്ചു ഇരിക്കും, എന്നെകൊണ്ട് പറ്റില്ല അത്.

അത് മാതിരി ബോഡി ഫ്‌ളെക്‌സിബിള്‍ ആയി അദ്ദേഹം വെച്ചിരിക്കുന്നു. ഞാന്‍ എന്തെങ്കിലും ഒരു തെറ്റ് കണ്ടുപിടിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പക്ഷെ ഒന്നും കിട്ടില്ല.

നമ്മളെ പോലെ അധികം തമിഴ് ഒന്നും പുള്ളിക്ക് വരില്ല പക്ഷെ ആക്ഷന്‍ പറഞ്ഞാല്‍ കഥാപാത്രമായി ആ മുഖമൊക്കെ മാറി വെറിയോടെയുള്ള അഭിനയം. ഉന്മയാ എനക്ക് മിക പെരിയ അനുഭവം.

ജില്ലയുടെ ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ പറഞ്ഞ വാക്കുകള്‍ ഞാന്‍ മലയാളമാക്കി എഴുതിയതാണിത്. ഈ പ്രായത്തിലും ബോഡി ഫ്‌ളക്‌സിബിലിറ്റിയുടെ കാര്യത്തില്‍ ഇദ്ദേഹം പുലിയാണ്,’ രാഹുല്‍ മാധവ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ആറാട്ടിന്റെ ഫൈറ്റ് രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തുവന്നിരുന്നു. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കെ.ജി.എഫിലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

Content Highlights: Social media discussing Mohanlal’s fight scenes in movies

We use cookies to give you the best possible experience. Learn more