ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലോയോ കഴിഞ്ഞ ഒക്ടോബര്‍ 19നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
ലിയോ എല്‍.സി.യു(ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സ്) ആണോ എന്ന ചര്‍ച്ചകളായിരുന്നു ലിയോ റിലീസിന് മുമ്പ് നടന്നതെങ്കില്‍ ചിത്രം റിലീസ് ആയ ശേഷം നടക്കുന്ന ചര്‍ച്ചകള്‍ എല്‍.സി.യുവിലെ മികച്ച കഥാപാത്രം ആരെന്നതിനെ ചുറ്റിപറ്റിയാണ്.
ലിയോ എല്‍.സി.യുവില്‍ ഉള്‍പ്പെട്ട ചിത്രം ആണെങ്കില്‍ പോലും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ഒട്ടുമിക്കവര്‍ക്കും പ്രിയപ്പെട്ട എല്‍.സി.യു കഥാപാത്രം കൈതിയിലെ കാര്‍ത്തി അവതരിപ്പിച്ച ദില്ലിയാണ്.
ദില്ലിക്ക് മാത്രമല്ല വിക്രമില്‍ കാമിയോ റോളില്‍ എത്തിയ സൂര്യയുടെ റോളക്സിനും എല്‍.സി.യു കഥാപാത്രങ്ങളില്‍ ആരാധകര്‍ ഏറെയാണ്.
റോളക്‌സ് ആരാധകര്‍ ലോകേഷ് ചെയ്യുന്ന റോളക്സ് സ്റ്റാന്റ് എലോണ്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇരുവര്‍ക്കും മാത്രമല്ല വിക്രമിലെ ഏജന്റ് വിക്രമിനും ഫഹദിന്റെ അമറിനും എല്‍.സി.യു കഥാപാത്രങ്ങളില്‍ ആരാധകര്‍ ഏറെയാണ്.
അടുത്ത എല്‍.സി.യു ചിത്രങ്ങളിലൂടെ ലിയോയെയും ഇതിലും മികച്ച രീതിയില്‍ ലോകേഷ് അവതരിപ്പിക്കും എന്ന് പറയുന്നവരുമുണ്ട്. അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ് ലിയോ. നാലു ദിവസം പിന്നിടുമ്പോള്‍ ചിത്രം ഇതിനോടകം ലോകമെമ്പാടും നിന്നും 250 കോടിയിലേറെ നേടിക്കഴിഞ്ഞു.
അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.