| Thursday, 2nd September 2021, 5:56 pm

വളരെ സ്‌പെഷ്യലായ ഒരു കാര്യം ഉടന്‍ നടക്കും; സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പ്രയാഗയുടെ പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒരു മുറൈ വന്ത് പാര്‍ത്തായാ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് ആന്തോളജി ചിത്രമായ നവരസയാണ് പ്രയാഗയുടേതായി അവസാനം പുറത്തിറങ്ങിയത്.

പ്രയാഗയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിനോടൊപ്പം നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വളരെ സ്‌പെഷ്യലായ എന്തോ ഒന്ന് വരുന്നുണ്ടെന്നാണ് താരം പറയുന്നത്.

‘നിങ്ങളെപ്പോഴെങ്കിലും തിരമാലകളില്‍ പെട്ടിട്ടുണ്ടോ? തിരകളില്‍ പെട്ട് വളഞ്ഞു പുളഞ്ഞിട്ടുണ്ടോ? നിങ്ങളിപ്പോള്‍ എന്റെ മുഖത്ത് പുഞ്ചിരി കാണുന്നില്ലേ, ഒരുപാട് പേടിച്ച ശേഷമാണ് ഞാനിങ്ങനെ ചിരിക്കുന്നത്. ഇതാണ് ആ നിമിഷം. വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്തു തന്നെ സംഭവിക്കാനുണ്ട്. അത് ഉടനെ സംഭവിക്കും,’എന്നാണ് പ്രയാഗ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഒരുപാട് ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.

ബാലതാരമായാണ് പ്രയാഗ വെള്ളിത്തിരയിലെത്തുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത ‘പിസാസി’ലൂടെയാണ് താരം ശ്രദ്ധേയയാവുന്നത്. ഈയടുത്താണ് താരം കന്നടയിലും കാല്‍വെയ്പ് നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: SOCIAL MEDIA DISCUSSES PRAYAGA MARTIN’S POST

We use cookies to give you the best possible experience. Learn more