| Wednesday, 4th March 2020, 4:28 pm

കശ്മീരില്‍ സോഷ്യല്‍മീഡിയയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഭാഗികമായി നീക്കി; ലഭ്യമാകുക 2 ജി സേവനങ്ങള്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഉപാധികളോടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് മാസത്തിന് ശേഷമാണ് ജമ്മുവില്‍ സോഷ്യല്‍ മീഡിയ വീണ്ടും ലഭ്യമായി തുടങ്ങുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ജമ്മുകശ്മിര്‍ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം നീക്കാം എന്ന് വ്യക്തമാക്കിയത്.

അതേസമയം പ്രിപെയ്ഡ് സര്‍വ്വീസുകള്‍ വഴി 2ജി സേവനങ്ങള്‍ മാത്രമേ ജമ്മുവില്‍ ലഭ്യമാകുകയുള്ളു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിനു ശേഷമാണ് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരിയില്‍ ജമ്മുകശ്മിരില്‍ ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച 310 വെബ്‌സൈറ്റുകള്‍ക്കാണ് നിരോധനം നീക്കിയത്. ബാങ്കിങ്ങ്, ഫിനാന്‍സ്, ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായുള്ള വൈബ്സൈറ്റുകള്‍ മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി തുറന്ന് നല്‍കിയത്. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നില്ല എന്ന് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിശോധിച്ച കോടതി നിയന്ത്രണങ്ങള്‍ നീക്കണമെന്നും ഇന്റര്‍നെറ്റ് നിരോധനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും നീരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ ഭാഗീകമായി പുനഃസ്ഥാപിച്ചത്.

We use cookies to give you the best possible experience. Learn more