| Tuesday, 30th April 2024, 5:19 pm

ഡേവിഡ് പടിക്കലിന് നിവിന്‍ പോളിയെ ഉദാഹരണമാക്കി ജീന്‍ പോള്‍ ലാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡ്രൈവിങ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം ടൊവിനോ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പേള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

അപ്രതീക്ഷിതമായി കിട്ടിയ സ്റ്റാര്‍ഡത്തിന് ശേഷം മോശം സിനിമകള്‍ ചെയ്യുന്നതില്‍ വിമര്‍ശനം നേരിടേണ്ടി വരുന്ന നടന്റെ കഥയാണ് നടികര്‍ പറയുന്നത്. സൂപ്പര്‍സ്റ്റാര്‍ എന്നതിന്റെ ഡെഫനിഷനെക്കുറിച്ചുള്ള ചോദ്യത്തിലാണ് ജീന്‍ പോള്‍ നിവിനെ ഉദാഹരണമാക്കിയത്. ഈ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്നു പറയുന്നത്, അടുപ്പിച്ച് മൂന്ന് നാല് സിനിമകള്‍ ഹിറ്റായ ഉടനെ സൂപ്പര്‍സ്റ്റാറാവുകയും എന്നാല്‍ അത് മെയിന്റൈന്‍ ചെയ്യാനറിയാതെ വരികയും ചെയ്യുന്ന ആളാണെന്നാണ് ജീന്‍ പോള്‍ പറഞ്ഞത്. ഇതിന് ഉദാഹരണമായി നിവിന്റെ പേര് പറയുകയും ചെയ്തു.

‘ഈ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നത്, അടുപ്പിച്ച് മൂന്ന് നാല് സിനിമകള്‍ ഹിറ്റായപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പദവി തേടി വരികയും എന്നാല്‍ അത് എങ്ങനെ മെയിന്റൈന്‍ ചെയ്യണമെന്നറിയാതെ വിമര്‍ശനത്തിന് വിധേയമാകുന്ന ഒരു നടനാണ് ഈ സിനിമയിലെ ഡേവിഡ് പടിക്കല്‍. ഞാന്‍ ഒട്ടും കുറച്ചു പറയുന്നതല്ല, അതും ഇതുമായി യാതൊരു ബന്ധവുമില്ല, നിങ്ങള്‍ക്ക് മനസിലാവാന്‍ വേണ്ടി പറയുകയാണ്. നിവിന്‍ പോളി എന്ന നടനെ ഉദാഹരണമായി എടുക്കാം.

നിവിന്റ കാര്യത്തില്‍, പ്രേമത്തിന്റെ സമയത്ത് അടുപ്പിച്ച് മൂന്ന് നാല് ഗംഭീര ഹിറ്റ് കിട്ടിയ നടനാണ്. ആ ഒരു ബൂം ഉണ്ടല്ലോ, അണ്‍ബിലീവബിളായിട്ടുള്ള ബൂം ആണത്. നിവിനെ പോലൊരു സാധരണക്കാരന് ആ ബൂം റെഗുലേറ്റ് ചെയ്ത് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെയൊരു സൂപ്പര്‍സാറ്റാറാണ് നമ്മുടെ നായകന്‍.

സുഹൃത്തുക്കളുടെ സപ്പോര്‍ട്ടും കഠിന പ്രയത്‌നവും കൊണ്ട് സിനിമയില്‍ വരുന്നു, അയാളുടെ സിനിമകള്‍ ഗംഭീര വിജയമാകുന്നു. വൈഡ് ആിട്ടുള്ള അക്‌സപ്റ്റന്‍സ് കിട്ടുന്നു. ആ ഫെയിം ഇയാള്‍ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്നതാണ് സിനിമയുടെ കഥ,’ ജീന്‍ പോള്‍ പറഞ്ഞു.

എന്നാല്‍ നിവിന്റെ മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ കൂടെ നടികര്‍ ഇറങ്ങാനിരിക്കെ, ജീന്‍ പോളിന്റെ ഇത്തരത്തിലുള്ള പ്രസ്താവന മോശമായിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

Content Highlight: Social Media criticize Jean Paul Lal’s statement that Nivin Pauly is the Example of David Padikkal in Nadikar movie

We use cookies to give you the best possible experience. Learn more