| Friday, 31st July 2015, 11:45 am

മരണാന്തരവും വിചാരണ ചെയ്യപ്പെടണ്ടതല്ലേ രാഷ്ട്രീയം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മരിച്ചു കഴിഞ്ഞാല്‍ നന്മമാത്രം പറയുന്ന ശീലം ചരിത്രത്തെ തെറ്റായി വഴിനടത്തുകയും ചരിത്രത്തെ വെറും”HIS” STORY (അവന്റെ ചരിത്രം) മാത്രമാക്കി മാറ്റുകയും ചെയ്യുന്നു. മരണങ്ങളെ കൊണ്ടാടുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ ചില കോണില്‍ നിന്നും വിയോജിപ്പുകള്‍ ഉയരാറുണ്ട്. മരണാനന്തരം വ്യക്തികേന്ദ്രീകൃതമാക്കി കൊണ്ട് ചരിത്രത്തെ മാറ്റി എഴുതുമ്പോള്‍ തെറ്റായ രാഷ്ട്രീയനിലപാടുകള്‍ പോലും ശരികളാക്കി ചിത്രീകരിക്കപ്പെടുന്നു. മാധ്യമങ്ങളും ഭരണകൂടങ്ങളും വ്യക്തികളുടെ മരണാനന്തരം അവരുടെ രാഷ്ട്രീയത്തെ വ്യക്തികേന്ദ്രീകൃതമായി മാറ്റിയെഴുതിന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എ.പി.ജെ.അബ്ദുള്‍ കലാം.




| ഒപ്പിനിയന്‍ | പി.ജിംഷാര്‍ |


“കൂടംകുളത്തെ മുക്കുവരുടെ സ്വപ്നങ്ങളേക്കാളും ജീവിതത്തേക്കാളും വലുത് ആണവനിലയവും അതിന്റെ രാഷ്ട്രീയമായ സാധ്യതകളുമാണെന്ന നിലപാടിലൂടെ കലാം ഒരു നല്ല ഇടയനാവാനുള്ള സാധ്യതയെ ഉപേക്ഷിച്ചവനാണെന്ന് നാളെ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട്.”

“കടലും കടലാടിയും കരുണയും കരുണാകരനും ” എന്ന തലക്കെട്ടിലാണ് ജനുവരി 2011ലെ കേരളീയം മാസിക പുറത്തിറങ്ങുന്നത്. മരണാനന്തരം നടന്ന കരുണാകരന്‍ സ്തുതികള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്ന ശബ്ദമായിരുന്നു പ്രസ്തുത ലക്കം. അടിയന്തരാവസ്ഥ, തട്ടില്‍ എസ്‌റ്റേറ്റ്, അഴിക്കോടന്‍ വധം, രാജന്‍ വധം, കക്കയം ക്യാമ്പ്, അങ്ങനെ കരുണാകരനെ മഹത്വവല്‍ക്കരിക്കാതിരിക്കാനുള്ള നിരവധി കാരണങ്ങള്‍  കേരളീയം അക്കമിട്ട് നിരത്തിയിരുന്നു, അന്ന്.

മരിച്ചു കഴിഞ്ഞാല്‍ നന്മമാത്രം പറയുന്ന ശീലം ചരിത്രത്തെ തെറ്റായി വഴിനടത്തുകയും ചരിത്രത്തെ വെറും “HIS” STORY (അവന്റെ ചരിത്രം) മാത്രമാക്കി മാറ്റുകയും ചെയ്യുന്നു. മരണങ്ങളെ കൊണ്ടാടുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ ചില കോണില്‍ നിന്നും വിയോജിപ്പുകള്‍ ഉയരാറുണ്ട്. മരണാനന്തരം വ്യക്തികേന്ദ്രീകൃതമാക്കി കൊണ്ട് ചരിത്രത്തെ മാറ്റി എഴുതുമ്പോള്‍ തെറ്റായ രാഷ്ട്രീയനിലപാടുകള്‍ പോലും ശരികളാക്കി ചിത്രീകരിക്കപ്പെടുന്നു. മാധ്യമങ്ങളും ഭരണകൂടങ്ങളും വ്യക്തികളുടെ മരണാനന്തരം അവരുടെ രാഷ്ട്രീയത്തെ വ്യക്തികേന്ദ്രീകൃതമായി മാറ്റിയെഴുതിന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എ.പി.ജെ.അബ്ദുള്‍ കലാം.

മരണാനന്തരം മാധ്യമങ്ങളും ഭരണകൂടവും കലാമിന്റെ രാഷ്ട്രീയനിലപാടുകളെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ആണവറിയാക്റ്ററുകളോട് അനുഭാവം പ്രകടിപ്പിച്ച, കൂടംകുളം ആണവനിലയത്തിന് വേണ്ടി ശക്തമായി തന്നെ വാദിച്ച അബ്ദുള്‍കലാം തീര്‍ച്ചയായും വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. കൂടംകുളത്തെ മുക്കുവരുടെ സ്വപ്നങ്ങളേക്കാളും ജീവിതത്തേക്കാളും വലുത് ആണവനിലയവും അതിന്റെ രാഷ്ട്രീയമായ സാധ്യതകളുമാണെന്ന നിലപാടിലൂടെ കലാം ഒരു നല്ല ഇടയനാവാനുള്ള സാധ്യതയെ ഉപേക്ഷിച്ചവനാണെന്ന് നാളെ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട്. കൂട്ടത്തെ ഉപേക്ഷിച്ച് കൂട്ടംതെറ്റിയ ആടിന് പിറകെ പോകുന്നവനാണ് നല്ല ഇടയനെന്നിരിക്കേ, ഭരണകൂടത്തിന്റെ കൂടംകുളത്തെ കൂട്ടുകച്ചവടത്തിന് ബലംപകരുന്ന അബ്ദുള്‍കലാമിന്റെ രാഷ്ട്രീയം ശരിയായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ട് നിലപാടെടുക്കുന്നത് വലിയൊരു ശരിയുടെ ഭാഗമാണ്.


ഈ പ്രതിലോമകതയുടെ പ്രകടമായ ഉദാഹരണമാണ് 2015ജൂലൈ 29ന് പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിലെ വെച്ചുച്ചിറ മധു എഴുതിയ “പ്രസിഡന്റ് മോന്‍” എന്ന അനുസ്മരണക്കുറിപ്പ്. എ.പി.ജെ.അബ്ദുള്‍കലാമിനെ അമൃതാനന്ദമയിയുടെ ശിഷ്യനാക്കി മാറ്റുന്ന ഇത്തരം പി.ആര്‍.ഒ.വര്‍ക്കുകള്‍ പത്രം സ്വന്തം ചെലവില്‍ ചെയ്തുകൊടുത്തതാണോ? അതല്ല, ശരിക്കും പ്രസിഡന്റ് മോന്‍ അമ്മ ഭക്തനായിരുന്നോ? അങ്ങനെ ആയിരുന്നെങ്കില്‍… ആള്‍ദൈവത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്ര യുക്തിയെ പ്രീത പരിഹസിച്ച് പോസ്റ്റ് ഇട്ടതില്‍ എന്താണ് തെറ്റ്?


ഗുജറാത്ത് കലാപകാലത്ത് മൗനംപാലിച്ച ഹൈന്ദവ രാഷ്ട്രീയത്തോട് ചാഞ്ഞുനില്‍ക്കുന്ന ഫാസിസത്തിന്റെ സ്വര്‍ണ്ണം കായിക്കുന്ന മരം തന്നെയാണ് എ.പി.ജെ.അബ്ദുള്‍കലാം.

വള്ളിക്കാവിലെ അമ്മയേയും സായിബാബയേയും വണങ്ങുന്ന അബ്ദുള്‍ കലാമിന്റെ തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും ബാബമാര്‍ക്കും അമ്മമാര്‍ക്കും മേല്‍വിലാസവും സ്വീകര്യതയും നല്‍കുകയാണെന്ന വിമര്‍ശനം കാണാതെ പോകരുത്. മന്ത്രവാദ ഏലസിനും ആള്‍ദൈവങ്ങള്‍ക്കും സ്വീകാര്യത നല്‍കുന്ന ശാസ്ത്രപ്രതിഭയുടെ രാഷ്ട്രീയം പ്രതലോമകരം തന്നെയാണ്.

ഈ പ്രതിലോമകതയുടെ പ്രകടമായ ഉദാഹരണമാണ് 2015ജൂലൈ 29ന് പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിലെ വെച്ചുച്ചിറ മധു എഴുതിയ “പ്രസിഡന്റ് മോന്‍” എന്ന അനുസ്മരണക്കുറിപ്പ്. എ.പി.ജെ.അബ്ദുള്‍കലാമിനെ അമൃതാനന്ദമയിയുടെ ശിഷ്യനാക്കി മാറ്റുന്ന ഇത്തരം പി.ആര്‍.ഒ.വര്‍ക്കുകള്‍ പത്രം സ്വന്തം ചെലവില്‍ ചെയ്തുകൊടുത്തതാണോ? അതല്ല, ശരിക്കും പ്രസിഡന്റ് മോന്‍ അമ്മ ഭക്തനായിരുന്നോ? അങ്ങനെ ആയിരുന്നെങ്കില്‍… ആള്‍ദൈവത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്ര യുക്തിയെ പ്രീത പരിഹസിച്ച് പോസ്റ്റ് ഇട്ടതില്‍ എന്താണ് തെറ്റ്?

ദേശഭക്തിയും ശാസ്ത്രഭക്തിയും പറഞ്ഞു വരുന്നവര്‍ പ്രീതയെ തെറിവിളിക്കാനും അപമാനിക്കാനും ശ്രമിക്കുന്നതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നുണ്ട്. ഫാസിസം ചെല്ലും ചെലവും കൊടുത്ത് പോറ്റുന്ന സ്വര്‍ണ്ണം കായിച്ചിരുന്ന മരം തന്നെയാണ് അബ്ദുള്‍കലാം. രാഖികെട്ടലാഘോഷിക്കുകയും ആര്‍.എസ്സ്.എസ്സ്.സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തുകയും ചെയ്ത അബ്ദുള്‍കലാമിനെ ഐക്കണാക്കിവെച്ച് സവര്‍ണതയുടെ രാഷ്ട്രീയത്തിനെ നിശബ്ദമായി വളര്‍ത്തുകയാണ് സംഘപരിവാറും സംഘവും.


ചിന്തയിലേക്ക് എത്താത്ത വെറും സ്വപ്നങ്ങളെ റദ്ദ് ചെയ്യരുത്! ഉറക്കത്തില്‍/വിശ്രമത്തില്‍ കാണേണ്ടത് കൂടിയാണ് സ്വപ്നം എന്ന തിരിച്ചറിവ് കൂടി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കലാമിന് മുമ്പും ശേഷവും ഇവിടെ കുട്ടികളും മുതിര്‍ന്നവരും സ്വപനം കണ്ടിട്ടുണ്ട്. ഇനിയും കാണുകയും ചെയ്യും. അതിനാല്‍ ഇന്ത്യക്കാരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് കലാമാണെന്നൊക്കെ പറയുന്നത് അതിരുകടന്ന വിശേഷണങ്ങള്‍ തന്നെയാണ്.



ഉറങ്ങാതെ സ്വപ്നം കണ്ട്, അവയെ ചിന്തകളാക്കി മാറ്റാന്‍ കലാം ആഹ്വാനം ചെയ്യുമ്പോള്‍ ഉറങ്ങുമ്പോള്‍ സ്വപ്നം കാണുക എന്ന നൈസര്‍ഗികത റദ്ദ് ചെയ്യപ്പെടുകയാണ്. സ്വപ്നങ്ങള്‍പോലും ഉറങ്ങാതെ ബലംപിടിച്ചും അദ്ധ്വാനിച്ചും കാണേണ്ടതാണെന്ന ആഹ്വാനം മുതലാളിത്വത്തിന്റേയും ഫാസിസത്തിന്റേതുമാണ്. തട്ടംകൊണ്ട് മൂടിവെക്കേണ്ടത് പെണ്ണിന്റെ സ്വപ്നങ്ങളേയല്ല വിശുദ്ധിയേയാണ് എന്ന വിനീത് ശ്രീനിവാസന്‍ സിനിമയിലെ ഡയലോഗിന് സമമാണ് കലാമിന്റെ ഡയലോഗും.

ശരീരത്തേയും ചാരിത്ര്യത്തേയും പെണ്ണിന്റെ വിശുദ്ധിയോട് കൂട്ടിക്കെട്ടുന്ന പാര്‍ട്രീയാര്‍ക്കലായ പൊതുബോധമാണ് തട്ടത്തിന്‍ മറയത്തിന്റെ ഹൈലൈറ്റെങ്കില്‍ സ്വപ്നം കാണുന്നത് തൊഴിലിനും കരിയറിനും വേണ്ടി മാത്രമാണെന്നും നിരന്തരം സ്വപ്നത്തിനായി പണിയെടുക്കൂ എന്നും പറയുന്നത് അടിയന്തരാവസ്ഥക്കാലത്തെ മുദ്രവാക്യത്തിന്റെ തുടര്‍ച്ചയാണ് എന്നതും മനസിലാക്കാന്‍ അത്ര പ്രയാസമോ?

നാവടക്കൂ, പണിയെടുക്കൂ… എന്ന മുദ്രാവാക്യത്തെ ഓര്‍മിപ്പിക്കുന്നതാണ് സ്വപ്നം കാണൂ, സ്വപനങ്ങള്‍ ചിന്തകളാകും ചിന്തകള്‍ പ്രവര്‍ത്തിയിലേക്ക് നയിക്കും എന്ന കലാമിന്റെ മോട്ടോ. കലാമിന്റെ മരണദിനം അവധിയാക്കിയതിലുള്ള പ്രതിഷേധങ്ങളെ ഈയൊരു രാഷ്ട്രീയത്തോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. പണിയെടുപ്പിക്കുന്നവന് തൊഴിലാളി 24 മണിക്കൂറും എല്ലുമുറിയെ പണിയെടുപ്പിക്കാനാണ് താല്‍പര്യം ഉണ്ടാവുക. പണിയെടുക്കുന്നവന് അത്രയൊന്നും താല്‍പര്യം കാണില്ല. തോറ്റവന്റെ ദു:ഖം തോറ്റവനേ അറിയൂ പുണ്യാളാ എന്ന് പ്രാഞ്ചിയേട്ടന്‍ പറഞ്ഞപോലെ പണിയെടുക്കുന്നോന്റെ വെശമം പണിയെടുക്കുന്നോനേ അറിയൂ കലാംജീ.

ചിന്തയിലേക്ക് എത്താത്ത വെറും സ്വപ്നങ്ങളെ റദ്ദ് ചെയ്യരുത്! ഉറക്കത്തില്‍/വിശ്രമത്തില്‍ കാണേണ്ടത് കൂടിയാണ് സ്വപ്നം എന്ന തിരിച്ചറിവ് കൂടി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കലാമിന് മുമ്പും ശേഷവും ഇവിടെ കുട്ടികളും മുതിര്‍ന്നവരും സ്വപനം കണ്ടിട്ടുണ്ട്. ഇനിയും കാണുകയും ചെയ്യും. അതിനാല്‍ ഇന്ത്യക്കാരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് കലാമാണെന്നൊക്കെ പറയുന്നത് അതിരുകടന്ന വിശേഷണങ്ങള്‍ തന്നെയാണ്.

ഗുജറാത്ത് വംശഹത്യക്കാലത്ത് ചരിത്രപരമായ മൗനംപാലിച്ച ഹൈന്ദവഫാസിസ്റ്റുകളുടെ മാനസപുത്രനായ കലാമിനെ വിമര്‍ശിക്കുന്നവരല്ല അദ്ദേഹത്തെ സ്‌നേഹത്തോടെ മിസൈല്‍ മനുഷ്യന്‍ എന്ന് വിളിക്കുന്ന ഫാന്‍സുകാരാണ് യഥാര്‍ത്തത്തില്‍ അദ്ദേഹത്തെ അപമാനിക്കുന്നത്. ഹിംസക്ക് ഉപയോഗിക്കുന്ന ആയുധത്തിന്റെ പേരില്‍ ഒരു മനുഷ്യനെ മരണാന്തരം വിശേഷിപ്പിക്കുന്നതോളം വലിയ അശ്ലീലമോ നീതികേടോ അല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നത്.

We use cookies to give you the best possible experience. Learn more