| Friday, 29th September 2023, 3:49 pm

'നീ ലിവറാടാ, ലിവര്‍ പൂളാടാ', കോമഡിയായ കാമിയോ സ്യൂട്‌കേസ് ലെസ്‌ലി; കിങ് ഓഫ് കൊത്തയെ എയറിലാക്കി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ സെപ്റ്റംബര്‍ 28 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്.

തിയേറ്റര്‍ റിലീസില്‍ തന്നെ വലിയ വിമര്‍ശനം നേരിട്ട കിങ് ഓഫ് കൊത്തക്ക് ഒ.ടി.ടി റിലീസില്‍ അതിലും വലിയ വിമര്‍ശനാണ് കേള്‍ക്കേണ്ടി വരുന്നത്. ചിത്രത്തിലെ ഡയലോഗുകള്‍ക്കെതിരെയാണ് ഇപ്പോള്‍ വിമര്‍ശനമുയരുന്നത്.

ചിത്രത്തിലെ പല ഡയലോഗുകളും ക്രിഞ്ചാണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പലരും ഇതിന്റെ ക്ലിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.

കൊത്തയിലെ രാജു സുഹൃത്തായ കണ്ണനോട് ‘നീ ലിവറാടാ, ലിവര്‍ പൂളാടാ’ എന്ന് പറയുന്ന രംഗത്തിന്റെ ക്ലിപ്പാണ് ഏറ്റവുമധികം പ്രചരിക്കുന്നത്.

രാജുവിന്റെ പല ഡയലോഗുകള്‍ക്കൊപ്പം ക്ലൈമാക്‌സ് രംഗത്തിലെ രഞ്ജിത്ത് ഭായിയുടെ മകന്റെ മാസ് ഡയലോഗ് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നായികയായ താരയെ വീട്ടിലാക്കുമ്പോള്‍ അച്ഛനെ രാജു പെങ്ങളുടെ പിറന്നാളിന് ക്ഷണിക്കുന്ന രംഗം കായലിലെ മോള്‍ടെ പിറന്നാളിനോടാണ് പലരും ഉപമിച്ചത്.

ചിത്രത്തിനായി ജേക്‌സ് ബിജോയ് ഒരുക്കിയ ബി.ജി.എമ്മും ഫെജോയുടെ റാപ്പും ഗംഭീരമായിരുന്നുവെങ്കിലും സിനിമ അതിനൊത്ത് ഉയര്‍ന്നില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.

ഗോകുല്‍ സുരേഷിന്റെ നരേഷനെ കഥാപ്രസംഗത്തോടും ബൈബിള്‍ വായനയോടുമാണ് പലരും ഉപമിക്കുന്നത്. ഈ നരേഷന്‍ സ്പൂണ്‍ ഫീഡിങ്ങിന്റെ അങ്ങേയറ്റമാണെന്നും കല്ലുകടിയായെന്നും കമന്റ് ചെയ്തവരുണ്ട്. സൗബിന്‍ ഷാഹിറിന്‌റെ സ്യൂട്ട്‌കേസ് ലെസ്‌ലിയായുള്ള കാമിയോ കോമഡിയായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Content Highlight: Social media criticise king of kotha after ott release

Latest Stories

We use cookies to give you the best possible experience. Learn more