| Wednesday, 10th May 2017, 5:43 pm

'സ്വന്തം തടി നോക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ദൈവമാ'; അമൃതാനന്ദമയിക്ക് സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അമൃതാനന്ദമയിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സെഡ് കാറ്റഗറി സുരക്ഷ നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയൊരുക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയയിലുടെ പ്രതികരണവുമായി നിരവധിപ്പേര്‍ എത്തിയത്.


Also read ആര്‍.എസ്.എസിലോ ബി.ജെ.പിയിലോ പ്രവര്‍ത്തിച്ചാല്‍ മുസ്‌ലീങ്ങളെ സമുദായത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഷാഹി ഇമാം 


സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളും പരിഹാസങ്ങളും പലവിധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സുരക്ഷ പ്രഖ്യാപിച്ചതോടെ 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും അമൃതാനന്ദമയിക്കൊപ്പമുണ്ടാകും. കൊല്ലം വളളിക്കാവിലെ ആശ്രമത്തിലും അമൃതാനന്ദമയിക്കും 40 സി.ആര്‍.പി.എഫ് ജവാന്മാരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക. സുരക്ഷയുടെ ഭാഗമായി അമൃതാനന്ദ മയിക്ക് രണ്ട് വാഹനങ്ങളുടെ അകമ്പടിയും ഇനിയുണ്ടാകും ഇതിനെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്.
“ന്റുമ്മാക്കും മാണം പ്രൊട്ടക്ഷന്‍” എന്നായിരുന്നു ഡോക്ടര്‍ ഷിംന അസീസ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്ന് കേട്ടതില്‍ വച്ച് ഏറ്റവും വലിയ കോമഡി എന്നായിരുന്നു ആഷിന്‍ തമ്പിയുടെ പ്രതികരണം.
“ആള്‍ ദൈവത്തിന്റ ജീവന് വരെ ഭീഷണി. ദ കാറ്റഗറി പ്രൊട്ടക്ഷന്‍, 24 മണിക്കൂറും ജവാന്‍മാര്‍ കൂടെ ഉണ്ടാവും എന്ന്”ദൈവം ആടോ കൊല്ലല്ലേ”യെന്നും ആഷിന്‍ കുറിച്ചിരിക്കുന്നു.

സ്വന്തം തടി കാക്കാന്‍ കഴിയാത്ത ദൈവമൊക്കെ എന്ത് ദൈനവമാണെന്നായിരുന്നു സുജിത് ചന്ദ്രന്റെ ചോദ്യം

“ദൈവത്തിന് ഇനിമുതല് പ്രജകളുടെ നികുതിക്കാശീന്ന് മാസപ്പടി വാങ്ങുന്ന പട്ടാളത്തിന്റെ സുരക്ഷ. അമ്മേടെ എടോം വലോം മുന്നിലും പൊറകിലും യന്ത്രത്തോക്കുപിടിച്ച നാപ്പത് സി.ആര്‍.പി.എഫ് ജവാന്‍മാര് സദാ കാവലൊണ്ടാകും.
ദൈവത്തിന്റെ ബാഡി ഗാര്‍ഡ്‌സ് അടിപൊളി.. എന്നാലും സൊന്തം തടി തന്നത്താനെ കാക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ഒരു ദൈവവാ?”


Dont miss പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദറിന്റെ പോസ്റ്റ്; വൈറലായി ആരാധകന്റെ മറുപടി


“വള്ളിക്കാവിലെ സുധാമണിക്കും ശ്വാസം പിടിക്കും സ്വാമിക്കും സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്രെ! സ്വയം പ്രഖ്യാപിത ദൈവത്തിനും ആനയെ എടുക്കുന്ന അഭ്യാസിക്കും എന്തിനാടോ സി.ആര്‍.പി.എഫിന്റെ സുരക്ഷ” എന്നാണ് മാധ്യമ പ്രവര്‍ത്തകയായ സി. പി അജിത ചോദിക്കുന്നത്.


You must read this അനുമതിയില്ലാതെ തന്റെ കസേരയിലിരുന്ന എട്ട് വയസുകാരിയുടെ ഹിജാബ് വലിച്ചുകിറി അധ്യാപകന്‍ 


അമൃതാനന്ദമയിയുടെ സുരക്ഷയ്ക്കുള്ള ചെലവ് സര്‍ക്കാര്‍ ആണോ വഹിക്കുക എന്ന ചോദ്യത്തോടെ പുലിയെ പേടിച്ചോടിയ സെന്‍ഗുരുവിന്റെ കഥയാണ് ശ്രീജിത്ത് ദിവാകരന്‍ പങ്കുവെച്ചത്. തങ്ങള്‍ക്ക് അതീന്ദ്രിയ ശേഷികളുള്ള കാര്യം പുലിക്കറിയില്ലല്ലോ എന്നാണ് സെന്‍ഗുരു പറഞ്ഞതെന്നും ശ്രീജിത്ത് കഥയിലൂടെ പറയുന്നു.

നീറ്റ് പ്രവേശന വിഷയവുമായ് ബന്ധപ്പെടുത്തിയാണ് സുരക്ഷാ വിഷയത്തില്‍ രശ്മി നായരുടെ പോസ്റ്റ്. “സുധാമണിയെ കാണാന്‍ പോകുമ്പോള്‍ മെറ്റല്‍ ഹുക്ക് ഉള്ള ബ്രാ ഇട്ടാല്‍ കുഴപ്പമുണ്ടോ” എന്നാണ് രശ്മിയുടെ പോസ്റ്റ്.

അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നതിനെതിരെ രശ്മി നായരുടെ ഭര്‍ത്താവായ രാഹുല്‍ പശുപാലനും രംഗത്തെത്തിയിട്ടുണ്ട്. “അനുഗ്രഹം തോക്കിന്‍ കുഴലിലൂടെ” എന്നായിരുന്നു രാഹുല്‍ പശുപാലന്റെ പോസ്റ്റ്.

We use cookies to give you the best possible experience. Learn more