ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് ആരംഭിക്കും മുമ്പുവരെ ചേതേശ്വര്‍ പൂജാര വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് രണ്ട് റണ്ണൗട്ടുകളുടെ പേരിലായിരുന്നു.
സെഞ്ചൂറിയനില്‍ രണ്ട് ഇന്നിംഗ്‌സിലും വിക്കറ്റുകള്‍ അലസമായി നഷ്ടപ്പെടുത്തിയ പൂജാരയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തമായിരുന്നു. താരത്തിന്റെ പ്രകടനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ജോഹന്നാസ്ബര്‍ഗ് ടെസ്റ്റിന്റെ ആദ്യ ദിനം കളി ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ പൂജാര വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഒരു മണിക്കൂറിനകം തന്നെ രണ്ട് ഓപ്പണര്‍മാരേയും ഇന്ത്യയ്ക്ക് നഷ്ടമായി. ശേഷമായിരുന്നു പൂജാര ബാറ്റ് ചെയ്യാനായി എത്തിയത്.
പിന്നീട് സംഭവിച്ചത് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ക്ഷമയുടെ നെല്ലിപ്പലക തകരുന്ന കാഴ്ച്ചയായിരുന്നു. ഒരു റണ്‍സുപോലും സ്‌കോര്‍ ചെയ്യാതെ അമ്പത് പന്തുകളാണ് പൂജാര നേരിട്ടത്. പൂജാരയുടെ ഈ ഒച്ചിഴയും ബാറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരിക്കുകയാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും മുന്‍ താരങ്ങളുമെല്ലാം പൂജാരയുടെ ബാറ്റിംഗിനെ കുറിച്ച് രസകരമായ ട്വീറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
54ാമത്തെ പന്തിലാണ് പൂജാര ആദ്യ റണ്‍സ് നേടുന്നത്. ഇതൊരു ഇന്ത്യന്‍ റെക്കോര്‍ഡാണ്. മറുവശത്ത് നായകന്‍ വിരാട് കോഹ്‌ലിയാണ്. 61 പന്തില്‍ നിന്നും 28 റണ്‍സാണ് വിരാട് നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പൂജാര 75 പന്തില്‍ നിന്നും 7 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യ 50 കടന്നിട്ടുണ്ട്.
ചില പ്രതികരണങ്ങള്‍ കാണാം