| Friday, 26th May 2017, 6:26 pm

'അടുത്ത വര്‍ഷം പാര്‍ലമെന്റ് ഗോശാലായായി പ്രഖ്യാപിക്കണം'; കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധാഗ്നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കന്നുകാലി കശാപ്പ് നിരോധനത്തതിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്നതിന് പിന്നാലെ സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. രാഷ്ട്രീയ നേതാക്കള്‍ നിരോധനത്തെ ഫാസിസ്റ്റ് നടപടിയെന്ന് വിശേഷിച്ച് രംഗത്തെത്തിയപ്പോള്‍ ഭക്ഷണ സ്വാതന്ത്രത്തില്‍ വരെ കൈകടത്തിയ മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ വേദിയായി സോഷ്യല്‍ മീഡിയയും മാറി.


Also read ‘അണ്ണാനെയും മുയലിനെയും പോലും ഇനി തൊടാന്‍ പറ്റില്ല’; കശാപ്പ് നിരോധനം നേരത്തെ കൊണ്ടുവരണമായിരുന്നു: കെ സുരേന്ദ്രന്‍ 


മനുഷ്യ ജീവനേക്കാള്‍ കന്നുകാലികള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഭരണകൂടമെന്ന സ്ഥിതി വിശേഷണം ഗോ രക്ഷാ സേനകളുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് മോദി സര്‍ക്കാരിന് നേരത്തെ ചാര്‍ത്തിക്കൊടുത്ത സോഷ്യല്‍ മീഡിയ കശാപ്പ് നിരോധനത്തോടുള്ള തങ്ങളുടെ പ്രതികരണവും ഇതിനോടകം തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്.

സര്‍ക്കാര്‍ നയത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന പൊതു വികാരമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കാണുന്നത്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഒരു “പോത്ത് തസ്തിക” കൂടിയാരംഭിക്കണമെന്നാണ് ജെ.സി കൊല്ലം ആവശ്യപ്പെടുന്നത്. “കാള, പശു, പോത്ത്, എരുമ,ഒട്ടകം എന്നിവയെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച മോദി ഭരണകൂടം ഒരു “”പോത്ത് തസ്തിക”” കൂടി സൃഷ്ടിക്കണം. കാളയെ പിടിക്കാന്‍ “”പോത്ത് സേന””. മോദിയുടെ ഭരണം കാട്ടുഭരണം. കിരാത നിയമത്തിനെതിരെ ഉണര്‍ന്നെഴുന്നേല്‍ക്കുക. ശക്തമായി പ്രതിരോധിക്കുക. മോദി ഭരണം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധം…!” അദ്ദേഹം പറയുന്നു.


Dont miss മതം മാറിയ പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ മറികടന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോയി 


ആധാര്‍ നിര്‍ബന്ധമല്ലെന്ന് പറയുമ്പോഴും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യാതിരിക്കാനും ടാക്‌സ് അടക്കാനും അത് വേണമെന്നും രാജ്യത്ത് ബീഫ് ഭക്ഷണ നിരോധനമില്ലെങ്കിലും അറക്കാനായി വില്‍ക്കാനും പാടില്ലെന്ന സ്ഥിതിയാണുള്ളതെന്ന് ഹിരണ്‍ വേണു ഗോപാലന്‍ പറയുന്നു. “എല്ലാ ബൂളിയന്‍ ലോജിക്കുകള്‍ക്കും അതീതമായി ഒരു ലോജിക്ക് ഉണ്ടെന്നും, ആ ലോജ്ജിക്കിനു ചേര്‍ന്ന ഭാഷ സംസ്‌കൃതമാണെന്നും പറഞ്ഞപ്പോള്‍ എന്തായിരുന്നു പുച്ഛം. ഇപ്പൊ കണ്ടില്ലേ!” ഹിരണ്‍ പറയുന്നു.

സര്‍ക്കാരിന്റെ ഈ നയം തമാശയായി തോന്നാമെങ്കിലും സംഘപരിവാറിന് ഇത് തമാശയല്ലെന്നും അവര്‍ കാര്യത്തോടെയാണെന്നുമാണ് ഷരീഫ് സാഗര്‍ പറയുന്നത്. ഓരോ അനക്കത്തിലും ഫാസിസ്റ്റ് വിരുദ്ധനാവുക എന്നതു മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

“കന്നുകാലി കശാപ്പ് നിരോധിക്കുന്ന കേന്ദ്ര ഉത്തരവ് പരിഷ്‌കൃത നൂറ്റാണ്ടിലെ വലിയ തമാശയായി തോന്നാമെങ്കിലും സംഘ്പരിവാറിന് ഇത് തമാശയല്ല. അവര്‍ കാര്യത്തോടടുക്കുകയാണ്. ട്രോളു വിറ്റ് കാശാക്കുന്ന പണ്ഡിറ്റിന്റെ റോളിലാണ് ഇപ്പോള്‍ പ്രധാനമന്ത്രി എന്നതിനാല്‍ ട്രോളു കൊണ്ട് ഈ വിപത്ത് തടയാമെന്നത് വ്യാമോഹമാണ്. ഓരോ നോട്ടത്തിലും, ഓരോ വര്‍ത്തമാനത്തിലും, ഓരോ അനക്കത്തിലും ഫാസിസ്റ്റ് വിരുദ്ധനാവുക എന്നതു മാത്രമാണ് പരിഹാരം.”


You must read this ‘ഇറങ്ങിപ്പോകൂ, റിപ്പബ്ലിക്ക് പോലുള്ള ദേശവിരുദ്ധ ചാനലുകളോട് ഞാന്‍ സംസാരിക്കില്ല’; ‘അയ്യര്‍ ദി ഗ്രേറ്റാ’യി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍


അടുത്ത വര്‍ഷം പാര്‍ലമന്റ് മന്ദിരം ഗോശാലയായി പ്രഖ്യാപിക്കണമെന്നാണ് ബേസില്‍ പി ദാസ് പറയുന്നത്.
“അടുത്ത വര്‍ഷം പാര്‍ലമന്റ് മന്ദിരം ഗോശാലയായി പ്രഖ്യാപിക്കണമെന്നാണോരോ ഭാരതീയന്റെയും അന്ത്യാഭിലാഷം മോദിജീ ആന്റ് സംഘീസ്..”

സര്‍ക്കാര്‍ നയത്തോടുള്ള രോഷവും ബേസിലിന്റെ മറ്റൊരു പോസ്റ്റില്‍ പ്രകടമാകുന്നുണ്ട്. “സംഘി ഭാരതം .. ചാണകം തിന്ന് ജീവിച്ചാല്‍ മതീടാ മലരുകളേ ..തലയില്‍ ചാണകം മാത്രമുള്ള ആന മന്തന്മാരെ സിംഹാസനത്തില്‍ കയറ്റിയിരുത്തിയവന്മാരൊക്കെ അനുഭവിക്ക്. കശാപ്പ് നിരോധനം അവന്റമ്മൂമ്മേടെ ഗോസംരക്ഷണം” ബേസില്‍ പറയുന്നു.

വിഷയത്തില്‍ പ്രതികരണവുമായെത്തിയ രശ്മി ആര്‍ നായര്‍ മോദി സര്‍ക്കാര്‍ ബീഫ് നിരോധിക്കാന്‍ തീരുമാനിച്ചാലും തങ്ങള്‍ ബീഫ് കഴിക്കുക തന്നെ ചെയ്യുമെന്നാണ് പറയുന്നത്.

“ഇരുവഞ്ഞിപുഴ അറബിക്കടലില്‍ ചേരുമെങ്കി നമ്മള് ബീഫ് തിന്നും അതിനി എത്ര കടവത്ത് നരേന്ദ്രമോദി കാവി കോണകം കുത്തി നിര്‍ത്തിയാലും അതുംകൂടി ഒലിച്ചങ്ങു പോകും.”

We use cookies to give you the best possible experience. Learn more